ദേവികയുടെ മരണത്തില്‍ വിദ്യാഭ്യാസ വകുപ്പിന് വീഴ്ചയില്ലെന്ന് ഡി.ഡി.ഇയുടെ റിപ്പോര്‍ട്ട്

June 3, 2020 0 By Editor

മലപ്പുറം: സ്കൂള്‍ വിദ്യാര്‍ഥിനി ദേവികയുടെ മരണത്തില്‍ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കോ സ്കൂളിലെ അധ്യാപകര്‍ക്കോ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മലപ്പുറം വളാഞ്ചേരി  ജി.എച്ച്‌.എ.എസ്.എസിലെ വിദ്യാര്‍ഥിനിയായിരുന്നു ദേവിക. ക്ലാസ് അധ്യാപകന്‍ അനീഷ് പഠനത്തിന് സൗകര്യമുണ്ടോയെന്ന് ദേവികയെ വിളിച്ചു സംസാരിച്ചിരുന്നു. അഞ്ചാം തിയ്യതിക്കകം സ്കൂളില്‍ സൗകര്യമുണ്ടാക്കാമെന്ന് വിദ്യാര്‍ഥിനിയെ അറിയിച്ചിരുന്നെന്നും ഡി.ഡി.ഇയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.