ഭര്‍ത്താവിനും കുടുംബത്തോടൊപ്പം സാനിയാ മിര്‍സ ഉംറ നിര്‍വഹിച്ചു

ജിദ്ദ: ഉംറ നിര്‍വഹിക്കാനായി ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ സൗദിയില്‍. ഭര്‍ത്താവും പാകിസ്താന്‍ ക്രിക്കറ്റ് താരവുമായ ശുഐബ് മാലികിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് സാനിയ എത്തിയത്. സാനിയയുടെ പിതാവ്…

ജിദ്ദ: ഉംറ നിര്‍വഹിക്കാനായി ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ സൗദിയില്‍. ഭര്‍ത്താവും പാകിസ്താന്‍ ക്രിക്കറ്റ് താരവുമായ ശുഐബ് മാലികിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് സാനിയ എത്തിയത്. സാനിയയുടെ പിതാവ് ഇംറാന്‍ മിര്‍സ, മാതാവ് നസീമ, സഹോദരി അനം മിര്‍സ എന്നിവരും ഒപ്പമുണ്ട്. യു.എ.ഇയില്‍ നിന്ന് മദീനയിലാണ് ഇവര്‍ ആദ്യമെത്തിയത്. പ്രവാചകന്റെ പള്ളി സന്ദര്‍ശനം കഴിഞ്ഞ് കുടുംബം മക്കയിലേക്ക് പോയി.

മദീനയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെയും ഉംറക്ക് ഒരുങ്ങുന്നതിന്റെയും ചിത്രങ്ങള്‍ അനം മിര്‍സയും ശുെഎബ് മാലികും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

2010 വിവാഹിതരായ സാനിയയും ശുഐബും തങ്ങളുടെ ആദ്യ കുഞ്ഞിനായി ഒരുങ്ങുകയാണെന്ന് അടുത്തിടെയാണ് അറിയിച്ചത്. കുറച്ചുമാസങ്ങളായി ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് സാനിയ. ഒക്ടോബറിലായിരിക്കും പ്രസവമെന്നും ദമ്പതികള്‍ അറിയിച്ചിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story