തൃശൂരില്‍ ആറ്​ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

തൃശൂരില്‍ ആറ്​ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

June 9, 2020 0 By Editor

തൃശൂര്‍: കോവിഡ്​ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ജില്ലയിലെ ആറ്​ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അവണൂര്‍, അടാട്ട്​, ചേര്‍പ്പ്​, പൊറത്തിശേരി, വടക്കേക്കാട്​, തൃക്കൂര്‍ പഞ്ചായത്തുകളിലാണ്​ കണ്ടെയ്​മന്റ് ​ മേഖലകളായി തിരിച്ച്‌​ ജില്ല കലക്​ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്​. ജില്ലയില്‍ സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്കടക്കം രോഗം സ്​ഥിരീകരിച്ചതിനാലുമാണ്​ നിരോധനാജ്ഞ പ്രഖ്യാപിച്ചത്​. അടിയന്തരാവശ്യങ്ങള്‍ക്കല്ലാതെ ആളുകളെ പുറത്തിറങ്ങാനോ, പൊതുസ്​ഥലങ്ങളില്‍ കൂട്ടം കൂടാ​നോ അനുവദിക്കില്ല.