കോവിഡിനെയും അനുബന്ധ പ്രതിസന്ധികളെയും രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രധാനമന്ത്രി

കോവിഡിനെയും അനുബന്ധ പ്രതിസന്ധികളെയും രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രധാനമന്ത്രി

June 11, 2020 0 By Editor

ന്യൂഡല്‍ഹി; കോവിഡിനെയും മറ്റ് അനുബന്ധ പ്രതിസന്ധികളെയും രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ 95ാമത് വാര്‍ഷിക പ്ലീനറി സെഷന്റെ ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊവിഡ് 19നെ നേരിടുന്നതിനൊപ്പം രാജ്യം മറ്റ് പല വെല്ലുവിളികളും നേരിട്ട് കൊണ്ടിരിക്കുകയാണ്. ഈ പ്രതിസന്ധിയെ അവസരമാക്കി മാറ്റാന്‍ രാജ്യത്തെ ഒരോ പൗരന്‍മാരും തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് രാജ്യത്തിന്റെ പ്രധാന വഴിതിരിവായിരിക്കണം. സ്വയം പര്യാപ്തമായ ഇന്ത്യ എന്നതാകണം വഴിതിരിവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇന്ത്യയുള്‍പ്പെടെ എല്ലാ രാജ്യങ്ങളും കൊവിഡ് 19നെതിരേ പോരാടുകയാണ്. ഈ പ്രയാസകരമായ സാഹചര്യത്തില്‍ മറ്റ് പ്രശ്‌നങ്ങളും ഉയര്‍ന്നു വരികയാണ്. രാജ്യം നിരവധി പ്രശ്‌നങ്ങളാണ് ഇപ്പോള്‍ അഭിമുഖീകരിച്ച്‌ കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച്‌ മാസങ്ങളിലായി ഭൂചലനം, ചുഴലിക്കാറ്റ്, വെട്ടുകിളികൾ തുടങ്ങിയവയൊക്കെ രാജ്യത്തെ വേട്ടയാടുകയാണ്. ഈ വെല്ലുവിളികളെ നേരിടാന്‍ നാമെല്ലാം ഒത്തുചേരണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.രാജ്യത്തെ സ്വയംപര്യാപ്തമാക്കി മാറ്റുന്നതിന്റെ ആവശ്യക്ത ഉന്നയിച്ച മോദി സാമ്പത്തികമായി ഇന്ത്യയെ വളര്‍ത്തിയെടുക്കണമെന്നും അഭിപ്രായപ്പെട്ടു.