യുറോപ്പാ ലീഗ്: അത്‌ലറ്റികോ മാഡ്രിഡിന് കിരീടം
ലിയോണ്‍: യുറോപ്പാ ലീഗിലെ കലാശപ്പോരാട്ടത്തില്‍ സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റികോ മാഡ്രിഡിന് കിരീടം. ഫ്രഞ്ച് ടീം മാഴ്‌സീലിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അത്‌ലറ്റികോ മഡ്രിഡ് തകര്‍ത്തത്. ഗ്രീസ്മാന്‍ രണ്ടും…
ലിയോണ്‍: യുറോപ്പാ ലീഗിലെ കലാശപ്പോരാട്ടത്തില്‍ സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റികോ മാഡ്രിഡിന് കിരീടം. ഫ്രഞ്ച് ടീം മാഴ്‌സീലിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അത്‌ലറ്റികോ മഡ്രിഡ് തകര്‍ത്തത്. ഗ്രീസ്മാന്‍ രണ്ടും…
ലിയോണ്‍: യുറോപ്പാ ലീഗിലെ കലാശപ്പോരാട്ടത്തില്‍ സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റികോ മാഡ്രിഡിന് കിരീടം. ഫ്രഞ്ച് ടീം മാഴ്‌സീലിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അത്‌ലറ്റികോ മഡ്രിഡ് തകര്‍ത്തത്. ഗ്രീസ്മാന്‍ രണ്ടും ഗബി ഒരുഗോളും നേടി.
കളിയുടെ 21ാം മിനിറ്റില്‍ സൂപ്പര്‍ താരം അന്റോണിയോ ഗ്രിസ്മാന്‍ അത്‌ലറ്റികോ മാഡ്രിഡിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിക്ക് വിസില്‍ ഉയര്‍ന്നപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ ലീഡുമായാണ് അത്‌ലറ്റികോ മാഡ്രിഡ് കളം പിരിഞ്ഞത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അത്‌ലറ്റികോ ലീഡുയര്‍ത്തി. ഗ്രിസ്മാന്‍തന്നെയാണ് അത്‌ലറ്റികോയ്ക്ക് വേണ്ടി വീണ്ടും ഗോള്‍ നേടിയത്. പിന്നീട് 89ാം മിനിറ്റില്‍ ഗാബിയിലൂടെ അത്‌ലറ്റികോ അക്കൗണ്ടില്‍ മൂന്നാം ഗോള്‍ ചേര്‍ത്തു. 2010,2012വര്‍ഷങ്ങളിലെ യൂറോപ്പാ ലീഗില്‍ അത്‌ലെറ്റിക്കോ മഡ്രിഡിനായിരുന്നു കിരീടം.