കോഴിക്കോട്ട് കൊറോണ മാനദണ്ഡങ്ങള്‍ മറികടന്ന് പള്ളിയില്‍ നിസ്ക്കാരം :മാറാട് ജുമാമസ്ജിദ് ഭാരവാഹികള്‍ക്കെതിരെ കേസ്

കോഴിക്കോട്ട് കൊറോണ മാനദണ്ഡങ്ങള്‍ മറികടന്ന് പള്ളിയില്‍ നിസ്ക്കാരം :മാറാട് ജുമാമസ്ജിദ് ഭാരവാഹികള്‍ക്കെതിരെ കേസ്

July 24, 2020 0 By Editor

കോഴിക്കോട്: കൊറോണ മാനദണ്ഡങ്ങള്‍ മറികടന്ന് ജുമാ നിസ്കാരം നടത്തിയവര്‍ക്കെതിരെ കേസ്. മാറാട് ജുമാ മസ്ജിദില്‍ നിസ്കരിച്ചവര്‍ക്കെതിരെ ആണ് കേസ്.പള്ളിക്കമ്മറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെ 98 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം മാറാട് പ്രദേശത്ത് കൊറോണ സ്ഥിരീകരിച്ച വ്യക്തി പളളിയില്‍ ഇവര്‍ക്കൊപ്പം നിസ്കാരത്തില്‍ പങ്കെടുത്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മാറാട് ജുമാ മസ്ജിദ് പരിസരം കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങളെ മാനിക്കാതെയാണ്
കഴിഞ്ഞ വെള്ളിയാഴ്ച മാറാട് പള്ളിയില്‍ ജുമാ നമസ്കാരം നടന്നതെന്ന് പരാതികളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിസ്ക്കാരത്തിന് പങ്കെടുത്തവര്‍ക്കെതിരെ കേസ്സുടുത്തത്. പള്ളിയുടെ നിയന്ത്രണമുള്ള റവന്യു ഉദ്യോഗസ്ഥനെതിരെയും കേസെടുത്തിട്ടുണ്ട്.