കുപ്പി വെള്ളത്തിന് അമിതവില ഈടാക്കുന്നവർക്കെതിരെ നടപടിയെടുക്കും
April 5, 2018തിരുവനന്തപുരം: കുപ്പി വെള്ളത്തിന് അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ. വിൽപ്പനക്കാർ ഇപ്പോഴും പഴയവിലയിൽ തന്നെയാണ് കുടിവെള്ളം നൽകുന്നതെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിൻ്റെ പ്രസ്താവന. ഈ മാസം രണ്ട് മുതല്‍ വെള്ളത്തിന് 12 രൂപയാക്കാന്‍ കുപ്പിവെള്ള നിര്‍മാണ കമ്പനികളുടെ സംഘടനയായ കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചേര്‍സ് അസോസിയേഷന് തീരുമാനിച്ചിരുന്നു.