ഹത്രാസിൽ ഉൾപ്പെടെ രാജ്യത്ത് നടക്കുന്ന സ്ത്രീ പീഢനങ്ങൾക്കെതിരെ കർശന നടപടികൾ എടുക്കണം. – ഭാരതീ സംസ്കൃതി സുരക്ഷ ഫൗണ്ടേഷൻ

October 7, 2020 0 By Editor

സ്ത്രീകളെ ബഹുമാനിക്കുന്ന ഭാരത സംസ്കാരത്തിന് അപമാനകരമായ കാര്യങ്ങളാണ് രാജ്യത്തിൻ്റെ പല ഭാഗത്തും നടക്കുന്നതെന്ന് BSSF ൻ്റെ ദേശീയ അധ്യക്ഷൻ ഹരികുമാർ. ബി.നായർ പറഞ്ഞു. മുബൈയിൽ ഭാരതീ സംസ്കൃതി സുരക്ഷ ഫൗണ്ടേഷൻ്റെ ഔദ്യോദിക വെബ്സൈറ്റ് ഉത്ഘാടനവും മഹാരാക്ഷ്ട്രസംസ്ഥാന കമ്മറ്റിയുടെ പ്രഖ്യാപനവും നടത്തുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്ര സംസ്ഥാന പ്രസിഡണ്ടായി അഡ്വ: വിനയകുമാർ ദുബായ്യും. സംസ്ഥാന ജനറൽ സെക്രട്ടറിയായി ശ്രീമതി സ്നേഹ രവീന്ദ്ര മഹാദിക്കനെയും.സംസ്ഥാന ട്രഷറർ ആയി മങ്കേഷ് നവരതി അരേക്കറിനെയും കൂടാതെ 38 സംസ്ഥാന ഭാരവാഹികളെയും പ്രഖ്യാപിക്കുകയുണ്ടായി. അതിനോടനുബന്ധിച്ച് നടന്ന ഗൂഗിൾ മീറ്റിംഗ് ഔപചാരിക ഉദ്ഘാടനം ദേശീയ അധ്യക്ഷൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.നിയുക്ത സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് വിനയകുമാർ ദുബായ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ഹേമന്ത തിവാരി, സംസ്ഥാന വർക്കിങ് പ്രസിഡൻറ് അഡ്വക്കേറ്റ് കാജൽ ജോഷി & ശർമിൻ രാജ് എന്നിവർ സംസാരിച്ചു .

ഭാരതീ സംസ്കൃതി സുരക്ഷാ ഫൗണ്ടേഷൻ കാഴ്ചപ്പാടും ദൗത്യവും എന്താണെന്ന് ദേശീയ അധ്യക്ഷൻ വിശദീകരിക്കുകയുണ്ടായി.ഇന്ത്യയുടെ സംസ്കാരിക പാരമ്പര്യം മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഹിന്ദുക്കളെ ജാതിക്ക് അതീതമായി ഒന്നിപ്പിക്കുവാനും സനാതന ധർമ്മത്തെ സംരക്ഷിക്കുവാനുംഭാരതീയ സംസ്കൃതി സുരക്ഷാ ഫൗണ്ടേഷൻ എന്നും മുൻപന്തിയിൽ തന്നെ ഉണ്ടായിരിക്കും എന്ന് പറയുകയുണ്ടായി.ഭാരതമൊട്ടാകെ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിൻ്റെ ഭാഗമായി ശ്രീ.വിഷ്ണുനാരായണൻ .A. Pയെ ( മലപ്പുറം ) നാക്ഷണൽ യൂത്ത് പ്രസിഡണ്ടായും ,Dr. അനിൽകുമാർ എം.എ യെ തമിഴ്നാട് ചീഫ് ഓർഗനൈസറായും ദേശീയ അധ്യക്ഷൻ നിയമിച്ചു.