ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനിലയില് മാറ്റമില്ല
കൊച്ചി: പാലാരിവട്ടം മേല്പ്പാലം നിര്മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസില് റിമാന്ഡില് കഴിയുന്ന മുന് പൊതുമരാമത്ത് മന്ത്രിയും മുസ്ലിംലീഗ് എംഎല്എയുമായ വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനിലയില് മാറ്റമില്ല. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്…
കൊച്ചി: പാലാരിവട്ടം മേല്പ്പാലം നിര്മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസില് റിമാന്ഡില് കഴിയുന്ന മുന് പൊതുമരാമത്ത് മന്ത്രിയും മുസ്ലിംലീഗ് എംഎല്എയുമായ വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനിലയില് മാറ്റമില്ല. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്…
കൊച്ചി: പാലാരിവട്ടം മേല്പ്പാലം നിര്മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസില് റിമാന്ഡില് കഴിയുന്ന മുന് പൊതുമരാമത്ത് മന്ത്രിയും മുസ്ലിംലീഗ് എംഎല്എയുമായ വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനിലയില് മാറ്റമില്ല. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് അദ്ദേഹത്തിന്റെ ചികിത്സ തുടരുകയാണ്. മൂവാറ്റുപുഴ വിജിലന്സ് കോടതി ജഡ്ജി ബുധനാഴ്ച ആശുപത്രിയിലെത്തിയാണ് ഇബ്രാഹിംകുഞ്ഞിനെ റിമാന്ഡ് ചെയ്തത്. കൂടുതല് ചോദ്യം ചെയ്യുന്നതിനായി വിജിലന്സിന്റെ കസ്റ്റഡി അപേക്ഷയും ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. ഇദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ചശേഷമാണ് വിജിലന്സ് അറസ്റ്റ് നടപടികളിലേക്കു കടന്നത്. ചികിത്സ ആവശ്യമായതിനാല് അറസ്റ്റു ചെയ്തു കൊണ്ടുപോകാനാവില്ലെന്ന നിലപാടാണ് ഡോക്ടര് സ്വീകരിച്ചത്. ഇബ്രാഹിംകുഞ്ഞ് ചൊവ്വാഴ്ച രാത്രിയാണ് ആശുപത്രിയില് അഡ്മിറ്റായത്.
ബുധനാഴ്ച വിജിലന്സ് സംഘം ആശുപത്രിയില് എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മേല്പ്പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. പൊതുമരാമത്ത് വകുപ്പ് മുന് സെക്രട്ടറി ടി.ഒ. സൂരജ്, ആര്ഡിഎസ് പ്രോജക്ട്സ് എംഡി സുമിത് ഗോയല്, കിറ്റ്കോ മുന് എംഡി ബെന്നി പോള്, ആര്ബിഡിസികെ മുന് അഡീഷനല് മാനേജര് എം.ടി. തങ്കച്ചന് എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.