മുഴപ്പിലങ്ങാട് ബീച്ചിൽ സഞ്ചാരികളുടെ പ്രവാഹം ; ബീച്ചിലെത്തിയ കാർനിയന്ത്രണം വിട്ടു ഇടിച്ചു കയറി

അവധിദിവസം ആഘോഷപൂർണമാക്കാൻ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ വൻ തിരക്ക്. ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി ഒട്ടേറെയാളുകളാണ് ഞായറാഴ്ച എത്തിയത്. കടലിൽ കുളിക്കാനും വാഹനമോടിക്കാനുമായിരുന്നു ഏറെ പേരും. അതിനിടെ വടക്കെ അറ്റത്ത് ഡ്രൈവിങ്‌ പഠിക്കവെ കാർ നിയന്ത്രണം വീട്ട് ബീച്ചിനരികിലെ ചെടിക്കൂട്ടത്തലേക്ക് പാഞ്ഞുകയറി. നിർത്തിയിട്ട സ്കൂട്ടറിലിടിച്ചു. ആർക്കും പരിക്കില്ല. അവധിദിവസങ്ങളിൽ ആയിരങ്ങൾ ഒത്തുകൂടുന്ന ഇടമാവുകയാണ് മുഴപ്പിലങ്ങാട് ബീച്ച്. മൂന്ന് കവാടങ്ങളിലൂടെയാണ് സഞ്ചാരികൾക്ക് പ്രവേശനം. ഫീസ് ഈടാക്കിയാണ് വാഹനങ്ങളെ അകത്തേക്ക് കടത്തിവിടുന്നത്. വടക്കെ അറ്റത്ത് മത്സ്യബന്ധന ബോട്ടുകളും മറ്റും നിർത്തിയിടുന്ന സ്ഥലത്ത് സഞ്ചാരികളും വാഹനങ്ങളും എത്തുന്നത് തൊഴിലാളികളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. കൂടാതെ ആൾക്കൂട്ടത്തിനിടയിലൂടെ വാഹനങ്ങൾ വേഗത്തിൽ കടന്നുപോവുന്നത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story