യുകെയിൽ വാക്‌സിനേഷന് വിധേയരാകാത്തവരെ ബാറുകള്‍, റസ്റ്റോറന്റുകള്‍, എന്നിവടങ്ങളില്‍ പ്രവേശിപ്പിക്കില്ല
യുകെയില്‍ എല്ലാവരെയും കോവിഡ് വാക്‌സിനേഷന് വിധേയരാകുന്നതിനായി കര്‍ക്കശമായ നിയമങ്ങളുമായി മുന്നോട്ട് പോകാന്‍ മന്ത്രിമാര്‍. കുത്തി വയ്പിന് വിധേയരാകാത്തവരെ ബാറുകള്‍, റസ്റ്റോറന്റുകള്‍, സിനിമാസ് തുടങ്ങിയിടങ്ങളില്‍ പ്രവേശിപ്പിക്കില്ലെന്ന കടുത്ത മുന്നറിയിപ്പാണ്…
യുകെയില്‍ എല്ലാവരെയും കോവിഡ് വാക്‌സിനേഷന് വിധേയരാകുന്നതിനായി കര്‍ക്കശമായ നിയമങ്ങളുമായി മുന്നോട്ട് പോകാന്‍ മന്ത്രിമാര്‍. കുത്തി വയ്പിന് വിധേയരാകാത്തവരെ ബാറുകള്‍, റസ്റ്റോറന്റുകള്‍, സിനിമാസ് തുടങ്ങിയിടങ്ങളില്‍ പ്രവേശിപ്പിക്കില്ലെന്ന കടുത്ത മുന്നറിയിപ്പാണ്…
യുകെയില്‍ എല്ലാവരെയും കോവിഡ് വാക്‌സിനേഷന് വിധേയരാകുന്നതിനായി കര്‍ക്കശമായ നിയമങ്ങളുമായി മുന്നോട്ട് പോകാന്‍ മന്ത്രിമാര്‍. കുത്തി വയ്പിന് വിധേയരാകാത്തവരെ ബാറുകള്‍, റസ്റ്റോറന്റുകള്‍, സിനിമാസ് തുടങ്ങിയിടങ്ങളില്‍ പ്രവേശിപ്പിക്കില്ലെന്ന കടുത്ത മുന്നറിയിപ്പാണ് മന്ത്രിമാര്‍ നല്‍കിയിരിക്കുന്നത്. രാജ്യത്ത് ഉടനെ ആരംഭിക്കുന്ന വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായിട്ടാണ് മന്ത്രിമാര്‍ നിലപാട് കടുപ്പിച്ചിരിക്കുന്നത്.
കോവിഡ് വാക്സിന്‍ ഇഞ്ചക്ഷന്‍ രാജ്യത്ത് വോളണ്ടറി അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുന്നതെങ്കിലും സ്‌പോര്‍ട്‌സ് ഗ്രൗണ്ടുകള്‍ അടക്കമുള്ള ചില വെന്യൂകളില്‍ കുത്തി വയ്‌പെടുക്കാത്തവരെ പ്രവേശിപ്പിക്കേണ്ടെന്ന കടുത്ത നിലപാടെടുക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നുവെന്നാണ് കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ ചുമതലയുള്ള ജൂനിയര്‍ മിനിസ്റ്ററായ നദീം സഹാവി മുന്നറിയിപ്പേകുന്നത്. കുത്തി വയ്‌പെടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ വ്യക്തികള്‍ക്ക് സ്വയം തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കുമെങ്കിലും ഇത്തരത്തില്‍ വാക്‌സിനേഷന് വിധേയാകുന്നത് കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും ഗുണകരമാണെന്ന ശക്തമായ സന്ദേശം മാസ് വാക്‌സിനേഷന്റെ ഭാഗമായി നല്‍കുമെന്നാണ് സഹാവി പറയുന്നത്.എന്‍എച്ച്എസിന്റെ കോവിഡ് ആപ്പില്‍ ഇമ്യൂണിറ്റി പാസ്‌പോര്‍ട്ടുകളും വാക്‌സിനേഷന്‍ സ്റ്റാറ്റസും ഉള്‍പ്പെടുത്തുമെന്നാണ് കോവിഡ് വാക്‌സിന്‍ ഡിപ്ലോയ്‌മെന്റ് മിനിസ്റ്ററായി ചുമതലയേറ്റ ശേഷം ആദ്യമായി നല്‍കിയ ഇന്റര്‍വ്യൂവില്‍ സഹാവി വ്യക്തമാക്കിയിരിക്കുന്നത്.
വാക്‌സിനേഷന്‍ വ്യാപകമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിമാനങ്ങളില്‍ കയറുന്നതിന് ഇമ്മ്യൂണിറ്റി പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കാന്‍ വിമാനക്കമ്പനികള്‍ നേരത്തെ തന്നെ സമ്മതിച്ചിട്ടുണ്ട്. ഇത് പ്രകാരം കോവിഡ് വാക്‌സിനേഷന് വിധേയരായെന്ന തെളിവുകള്‍ നല്‍കുന്നവരെ മാത്രമേ പറക്കാന്‍ അനുവദിക്കുകയുള്ളൂ.വാക്‌സിനേഷന്റെ ഭാഗമായി ഏഴ് കോവിഡ് വാക്‌സിനുകളുടെ 357 മില്യണ്‍ ഡോസുകള്‍ക്കാണ് യുകെ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.