സുൽത്താൻ സായുധസേന മ്യൂസിയം ഇന്നു​ മുതൽ സന്ദർശകർക്കായി തുറക്കും

December 6, 2020 0 By Editor

​സുൽ​ത്താ​ൻ സാ​യു​ധ​സേ​ന മ്യൂ​സി​യം ഞാ​യ​റാ​ഴ്​​ച മു​ത​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ക്കും. മ്യൂ​സി​യ​ങ്ങ​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യു​ള്ള സു​പ്രീം ക​മ്മി​റ്റി ഉ​ത്ത​ര​വിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ന​ട​പ​ടി. ഞാ​യ​റാ​ഴ്​​ച മു​ത​ൽ വ്യാ​ഴാ​ഴ്​​ച വ​രെ രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​ന്ന​ര വ​രെ​യാ​ണ്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. കോ​വി​ഡ്​ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും പ്ര​വേ​ശ​നം. ഒ​മാ​നി​ലെ ഏ​ക മി​ലി​ട്ട​റി മ്യൂ​സി​യ​മാ​യ ഇ​ത്​ റൂ​വി​യി​ലാ​ണ്​ സ്ഥി​തി ചെ​യ്യു​ന്ന​ത്. ഒ​മാന്റെ സൈ​നി​ക ച​രി​ത്ര​ത്തിന്റെ സാ​ക്ഷ്യ​മാ​യി നി​ര​വ​ധി ആ​യു​ധ​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളു​മെ​ല്ലാം ഇ​വി​ടെ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. പ്രീ ​ഇ​സ്​​ലാ​മി​ക്​ കാ​ലം മു​ത​ൽ ന​വോ​ത്ഥാ​ന കാ​ല​ഘ​ട്ടം വ​രെ​യു​ള്ള സൈ​നി​ക ച​രി​ത്രം ഇ​വി​ടം സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക്​ മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​യും. 1988ൽ ​സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഇ​ദാ​ണ്​ സാ​യു​ധ​സേ​ന മ്യൂ​സി​യം ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്.