ശുചിത്വ പരിപാലന ഉൽ​പന്നങ്ങൾ വിപണിയിലിറക്കി ഡി.ബി കൺസ്യൂമർ പ്രോഡക്ടസ്

കോഴിക്കോട്: ശുചിത്വ പരിപാലന ഉൽ​പന്നങ്ങൾ വിപണിയിലിറക്കി ഡി.ബി കൺസ്യൂമർ പ്രോഡക്ടസ്. ഫാബ്രിച്ച്, ഫൈറ്റര്‍, സ്‌ക്രബ്ബി, എന്‍ലിവ് എന്നീ പേരുകളില്‍ ഡിറ്റര്‍ജൻെറ്​, ഡിഷ് വാഷ്, ബാത്ത്‌റൂം ക്ലീനര്‍, ടോയ്‌ലെറ്റ്…

കോഴിക്കോട്: ശുചിത്വ പരിപാലന ഉൽ​പന്നങ്ങൾ വിപണിയിലിറക്കി ഡി.ബി കൺസ്യൂമർ പ്രോഡക്ടസ്. ഫാബ്രിച്ച്, ഫൈറ്റര്‍, സ്‌ക്രബ്ബി, എന്‍ലിവ് എന്നീ പേരുകളില്‍ ഡിറ്റര്‍ജൻെറ്​, ഡിഷ് വാഷ്, ബാത്ത്‌റൂം ക്ലീനര്‍, ടോയ്‌ലെറ്റ് ക്ലീനര്‍, ഫ്ലോർ ക്ലീനര്‍, ഹാന്‍ഡ് വാഷ്, ബാത്ത്​ സോപ്പ് തുടങ്ങിയ ഉൽപന്നങ്ങളുടെ ശ്രേണിയാണ് കമ്പനി പുറത്തിറക്കിയത്. ബ്രാന്‍ഡ് അംബാസഡര്‍ ചലച്ചിത്ര നടി മംമ്ത മോഹന്‍ദാസ് ഓണ്‍ലൈനായാണ് ഉൽപന്നങ്ങള്‍ വിപണിയിലിറക്കിയത്. ഗുണമേന്മയുള്ള ഉൽപന്നങ്ങളാണ് ഡി.ബി കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സി​​ന്റെതെന്ന് ഉദ്ഘാടനം നിര്‍വഹിക്കവെ മംമ്ത പറഞ്ഞു. ഗുണമേന്മയാര്‍ന്ന ഉൽപന്നങ്ങള്‍ മിതമായ വിലയില്‍ സാധാരണക്കാരില്‍ എത്തിക്കുന്നതിനാണ് കമ്പനി ലക്ഷ്യം വെച്ചിട്ടുള്ളതെന്ന് മാനേജിങ്​ പാര്‍ട്ണര്‍ വി.കെ.സി. റസാഖ്​ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രകൃതിയോട് ഇണങ്ങുന്ന ഘടകങ്ങളാണ് ഉൽപന്ന നിർമാണത്തിന്​ ഉപയോഗിച്ചിട്ടുള്ളത്. പ്രകൃതിയോട് ഇണങ്ങിച്ചേരുന്ന നാപ്കിന്‍, കുട്ടികള്‍ക്കുള്ള ഡയപര്‍ എന്നിവ നിര്‍മിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു. ആൽക്കഹോള്‍ രഹിത സാനിറ്റൈസര്‍ ഉൽപാദിപ്പിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്. രണ്ടു മാസത്തിനകം ഇവ വിപണിയില്‍ എത്തും. പച്ചക്കറികളില്‍നിന്ന് കീടനാശിനി നീക്കം ചെയ്യാനുള്ള ഉൽപന്നം ഈ മാസം പുറത്തിറക്കും. പ്രകൃതിദത്ത രീതിയില്‍ ഇത്തരം ഉൽപന്നങ്ങള്‍ ഉണ്ടാക്കുന്ന ബംഗളൂരുവിലെ ഒരു കമ്പനിയുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്ന് റസാഖ്​ അറിയിച്ചു. ഡി.ബി കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സി​‍ൻെറ വെബ്‌സൈറ്റ് അദ്ദേഹം ലോഞ്ച് ചെയ്തു. ഡയറക്ടര്‍മാരായ വി. റഫീഖ്, കെ.സി. ചാക്കോ, എം.വി. വേണുഗോപാല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story