മലയാള സിനിമകളുടെ റിലീസ് വീണ്ടും വൈകിയേക്കും

മലയാള സിനിമകളുടെ റിലീസ് വീണ്ടും വൈകിയേക്കും

January 30, 2021 0 By Editor

തിരുവനന്തപുരം: മലയാള സിനിമാ റിലീസില്‍ വീണ്ടും അനിശ്ചിതത്വം. സിനിമകള്‍ തീയേറ്ററിലെത്താന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്. സെക്കന്‍ഡ് ഷോ ഇല്ലാതെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസ് നടത്താനാകില്ലെന്ന തീയേറ്റര്‍ ഉടമകളുടെ നിലപാടിനെ തുടര്‍ന്നാണ് നടപടി. ഈ സാഹചര്യത്തില്‍ മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റിന്റെ റിലീസ് ഡേറ്റ് നീട്ടി വച്ചു. ഫെബ്രുവരി നാലിന് ആയിരുന്നു റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നത്.

കൊറോണ പ്രതിസന്ധിയ്ക്ക് ശേഷം കേരളത്തിലെ തീയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യം എത്തിയത് വിജയ് ചിത്രം മാസ്റ്റര്‍ ആയിരുന്നു. പിന്നാലെ ജയസൂര്യയുടെ മലയാള ചിത്രം വെള്ളം തീയേറ്ററുകളിലെത്തി. എന്നാല്‍ ചെലവുകള്‍ പരിഹരിക്കുന്നതിനായി ഒരു ഷോ കൂടി വേണമെന്നാണ് തീയേറ്റര്‍ ഉടമകളുടെ ആവശ്യം. 25ഓളം മലയാള സിനിമകളാണ് ഇപ്പോള്‍ പെട്ടിയ്ക്കുള്ളില്‍ ഇരിക്കുന്നത്. വൈദ്യുതി ചാര്‍ജിലും വിനോദ നികുതിയിലും സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചത് ആശ്വാസമായിരുന്നു. എന്നാല്‍ പകുതി സീറ്റുകളില്‍ മാത്രം ഇരുത്തി പ്രദര്‍ശനം നടത്തുന്നത് നഷ്ടമാണെന്നും ഒരു ഷോ കൂടി അനുവദിക്കണമെന്നും തീയേറ്റര്‍ ഉടമകള്‍ അറിയിക്കുന്നു. നിലവില്‍ 50 ശതമാനം ആളുകളെ മാത്രം ഉള്‍പ്പെടുത്തിയാണ് തീയേറ്ററില്‍ പ്രദര്‍ശനം നടക്കുന്നത്. രാവിലെ ഒമ്ബത് മുതല്‍ വൈകിട്ട് ഒമ്പത് വരെയാണ് പ്രദര്‍ശനം. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് തീയേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.