ധര്‍മജന്റെ വിജയസാദ്ധ്യത പരിശോധിക്കാന്‍ രാഹുലിന്റെ ടീം, പരിഗണിക്കുന്നത് രണ്ട് മണ്ഡലങ്ങളില്‍

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പായി. വടക്കന്‍ കേരളത്തിന്റെ ചുമതലയുളള എ ഐ സി സി സെക്രട്ടറി പി വി മോഹനനുമായി ധര്‍മ്മജന്‍ നടത്തിയ…

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പായി. വടക്കന്‍ കേരളത്തിന്റെ ചുമതലയുളള എ ഐ സി സി സെക്രട്ടറി പി വി മോഹനനുമായി ധര്‍മ്മജന്‍ നടത്തിയ കൂടിക്കാഴ്‌ചയില്‍ വിജയസാദ്ധ്യത ചര്‍ച്ചയായെങ്കിലും എവിടെ മത്സരിക്കുമെന്നതില്‍ അന്തിമ തീരുമാനമായില്ല.

സംസ്ഥാനത്തെ രണ്ട് മണ്ഡലത്തിലേക്കാണ് ധര്‍മജനെ പ്രധാനമായും പരിഗണിക്കുന്നത്. രണ്ടിടത്തും വിജയസാദ്ധ്യത ശക്തമല്ലാ എന്നാണ് വിലയിരുത്തല്‍. ബാലുശ്ശേരിയിലാണ് ധര്‍മജനെ ആദ്യം മുതല്‍ പരിഗണിക്കുന്നത്. ദളിത് സംവരണ മണ്ഡലമാണ് ബാലുശ്ശേരി. മണ്ഡലത്തില്‍ ആഴത്തിലുളള ബന്ധമുണ്ടെന്ന് ധര്‍മജന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ദളിത് കോണ്‍ഗ്രസ് അടക്കം അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ധര്‍മജന്റെ വിജയസാദ്ധ്യത കോണ്‍ഗ്രസ് പരിശോധിച്ച്‌ വരികയാണ്. രാഹുല്‍ ഗാന്ധിയുടെ ടീം തന്നെയാവും ഇതും വിലയിരുത്തുക.

നിലവില്‍ ബാലുശ്ശേരി സി പി എമ്മിന്റെ സിറ്റിംഗ് സീറ്റാണ്. ശക്തമായ വേരോട്ടം ഈ മണ്ഡലത്തില്‍ സി പി എമ്മിനുണ്ട്. മുസ്ലീം ലീഗും ഇവിടെ ശക്തമാണ്. ബാലുശ്ശേരിയില്‍ മത്സരിക്കണമെന്ന് ഇത്തവണ കോണ്‍ഗ്രസിലെ നേതാക്കളില്‍ പലരും ആഗ്രഹിക്കുന്നുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story