പിണറായി സർക്കാരിന്റെ ഏറ്റവും വലിയ നുണക്കഥയാണ് ഇന്നലെ സെക്രട്ടറിയേറ്റിന് മുന്നില്‍ പൊളിഞ്ഞു പോയത്, എം ടി രമേശ്

സെക്രട്ടേറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികളുടെ ആത്മഹത്യാ ശ്രമം നടത്തിയതില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. സർക്കാരിന്റെ ഏറ്റവും വലിയ നുണക്കഥയാണ് ഇന്നലെ സെക്രട്ടറിയേറ്റിന് മുന്നില്‍ പൊളിഞ്ഞു പോയതെന്നും അദ്ദേഹം പറഞ്ഞു.ഓരോ ദിവസവും മുഖ്യമന്ത്രിയുടെ ഓരോ നുണകള്‍ വീതം പൊളിഞ്ഞു കൊണ്ടിരിക്കുകയാണെന്നും എം.ടി.രമേശ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സെക്രട്ടേറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികളുടെ ആത്മഹത്യാ ശ്രമവും ഉള്ളുനീറിയ കണ്ണീരും ഹൃദയഭേദകമാണ്. രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളത്തിലെ യുവാക്കള്‍ ഒന്നിക്കണം. ശക്തമായി പ്രതിഷേധിക്കണം.നിങ്ങളുടെ ഉറച്ച തീരുമാനം മാത്രം മതി ഏത് ഏകാധിപതിയുടെയും സിംഹാസനം ഇളകാന്‍. നുണകള്‍ക്ക് മുകളില്‍ കെട്ടിപ്പൊക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്രാജ്യം തകരണം. ഇച്ഛാശക്തിയുള്ള യൗവ്വനം ഇനിയും സമരോത്സുകമായില്ലെങ്കില്‍ ഒരു തലമുറയോട് തന്നെ നാം മറുപടി പറയേണ്ടി വരും. ഓരോ ദിവസവും മുഖ്യമന്ത്രിയുടെ ഓരോ നുണകള്‍ വീതം പൊളിഞ്ഞു കൊണ്ടിരിക്കുന്നു. പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്ന് എൽ ഡി ഫ് അവകാശപ്പെട്ടത്.

എന്നിട്ടെന്ത് സംഭവിച്ചു കേരളത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് സെക്രട്ടറിയേറ്റിന് മുന്നില്‍ സ്വയം അവസാനിപ്പിക്കാന്‍ ശ്രമിക്കേണ്ടി വന്നു. ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്റെ സമരം പതിന്നാലാം ദിവസം പിന്നിടുമ്പോഴായിരുന്നു ഇത്തരമൊരു സമരരീതി.

ജോലി അല്ലെങ്കില്‍ മരണം, ഒരാള്‍ ജീവന്‍ വെടിഞ്ഞാല്‍ മറ്റുളളവരുടെ കാര്യമെങ്കിലും പരിഗണിച്ചാലോ, ഇതായിരുന്നു സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവുമായി എത്തിയ ഉദ്യോഗാര്‍ത്ഥികളുടെ നിലപാട്. ഇനിയും നുണ പറഞ്ഞ് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതരുത്, ജനം എല്ലാം തിരിച്ചറിയുന്നുണ്ട്, തുടര്‍ഭരണം മലർപൊടികാരന്റെ സ്വപ്നം പോലെ വിഫലമായിരിക്കും എന്ന് ഉറപ്പായി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story