മോദിക്ക് പിന്നാലെ അമിത് ഷായും യോഗിയും കേരളത്തിലേക്ക്; കേരളത്തില്‍ വന്‍ ഒരുക്കങ്ങള്‍ നടത്താന്‍ ബിജെപി
കൊച്ചി: ബിജെപിയുടെ ദേശീയതലത്തിലുള്ള മുഖങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും. മൂവരും ഉടന്‍ കേരളത്തിലെത്തും. പ്രധാനമന്ത്രി…
കൊച്ചി: ബിജെപിയുടെ ദേശീയതലത്തിലുള്ള മുഖങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും. മൂവരും ഉടന്‍ കേരളത്തിലെത്തും. പ്രധാനമന്ത്രി…
കൊച്ചി: ബിജെപിയുടെ ദേശീയതലത്തിലുള്ള മുഖങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും. മൂവരും ഉടന്‍ കേരളത്തിലെത്തും. പ്രധാനമന്ത്രി അടുത്ത ഞായറാഴ്ച ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാനാണ് കേരളത്തിലെത്തുക. അതേസമയം, സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ് യാത്ര ഈ മാസം 21ന് ആരംഭിക്കുകയാണ്.
കാസര്‍കോഡ് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് ഷെഡ്യൂള്‍.പ്രവര്‍ത്തകരെ തിരഞ്ഞെടുപ്പിന് സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര. ഉദ്ഘാടനം ചെയ്യുക യോഗി ആദിത്യനാഥും സമാന സമ്മേളനത്തില്‍ മുഖ്യാതിഥി അമിത് ഷായുമാകും എന്നാണ് വിവരം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി തയ്യാറാക്കുന്ന പ്രകടനപത്രികയ്ക്ക് വേണ്ടി കുമ്മനം രാജശേഖരന്‍ അധ്യക്ഷനായ സമിതിയെയും ബിജെപി സംസ്ഥാന നേതൃത്വം നിയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ കേരളത്തിലെത്തിയിരുന്നു. പാര്‍ട്ടിയിലെ സംഘടനാതലത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജെപി നദ്ദ എത്തിയത്. ഇതോടെ ബിജെപി സംമ്പൂണ്ണ തിരഞ്ഞെടുപ്പ് മൂഡിലേക്ക് എത്തുമെന്നും വിലയിരുത്തപ്പെടുന്നു. സുരേന്ദ്രന്റെ യാത്രയ്ക്ക് കേരളത്തിലെ വിവിധ ജില്ലകളിലായി 100 സ്വീകരണങ്ങളാണ് നല്‍കുക.