
പാര്ട്ടി ആവശ്യപ്പെട്ടാല് വിജയ സാധ്യത ഇല്ലാത്ത മണ്ഡലത്തിലായാലും മത്സരിക്കാന് തയ്യാറെന്ന് ധര്മജന്
February 10, 2021കോഴിക്കോട്: പാര്ട്ടി ആവശ്യപ്പെട്ടാല് വിജയ സാധ്യത ഇല്ലാത്ത മണ്ഡലത്തിലായാലും മത്സരിക്കാന് തയ്യാറെന്ന് നടന് ധര്മജന് ബോള്ഗാട്ടി. ബാലുശ്ശേരിയില് കോണ്ഗ്രസ് പ്രവര്ത്തകന് മനോജ് കുന്നോത്ത് നടത്തുന്ന ഉപവാസ സത്യഗ്രഹ സമരത്തില് പങ്കെടുക്കവെയാണ് ധര്മജന് മാധ്യമപ്രവര്ത്തകരോട് ഇക്കാര്യം പറഞ്ഞത്.സ്വന്തം നാടായ വൈപ്പിന്, കുന്നത്തുനാട്, കോങ്ങാട് എന്നിവിടങ്ങളിലെല്ലാം എന്റെ പേര് പറഞ്ഞുകേള്ക്കുന്നുണ്ട്.എന്നാല് എനിക്ക്ബാലുശ്ശേരി . എന്റെ ഇഷ്ടമോ, ബാലുശ്ശേരിയിലെ മണ്ഡലം കോണ്ഗ്രസ് നേതാക്കളോ ഡി.സി.സിയോ പറഞ്ഞിട്ട് കാര്യമില്ല. അത് എ.ഐ.സി.സി ചുമതലപ്പെടുത്തിയവരാണ് തീരുമാനിക്കേണ്ടത്. ഞാന് ഇവിടെ വന്നത് സ്ഥാനാര്ഥിയാകുമെന്ന സൂചന കിട്ടിയിട്ടൊന്നുമല്ലെന്നും ധര്മജന് പറഞ്ഞു.ഏറ്റവും അവസാനം സ്ഥാനാര്ഥികളെ നിശ്ചയിക്കുന്ന പാര്ട്ടിയാണ് കോണ്ഗ്രസ്. പാര്ട്ടി പറഞ്ഞുകേള്ക്കുന്ന പല പേരുകളില് ഒരാള് മാത്രമാണ് താനെന്നും ധര്മജന് പറഞ്ഞു.