
‘കേരളത്തിന്റെ പ്രതീകം’ എന്ന പദവിയിൽ നിന്ന് ഇ. ശ്രീധരനെ തിരഞ്ഞെടുപ്പു കമ്മിഷൻ മാറ്റി
March 8, 2021തിരുവനന്തപുരം∙ ‘കേരളത്തിന്റെ പ്രതീകം’ എന്ന പദവിയിൽ നിന്ന് ഇ. ശ്രീധരനെ തിരഞ്ഞെടുപ്പു കമ്മിഷൻ മാറ്റി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസുകളിൽനിന്ന് അദ്ദേഹത്തിന്റെ പടങ്ങൾ നീക്കണമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ നിർദേശം നൽകി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്താണ് ശ്രീധരനെയും ഗായിക കെ.എസ്. ചിത്രയെയും പ്രതീകങ്ങളായി തിരഞ്ഞെടുത്തത്. ശ്രീധരൻ ബിജെപിയിൽ ചേർന്ന സാഹചര്യത്തിലാണു തീരുമാനമെന്നു കമ്മിഷൻ അറിയിച്ചു.
https://youtu.be/8OoUCltM520