ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ് ട്വന്‍റി ട്വന്‍റിയില്‍ ചേര്‍ന്നു

കൊ​ച്ചി: ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ് ട്വന്റി 20 യില്‍ ചേര്‍ന്നു. ഇന്ന് രാവിലെ കൊച്ചിയില്‍ നടന്ന ഭാരവാഹി പ്രഖ്യാപന യോഗത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതായി വര്‍ഗീസ് ജോര്‍ജ് പ്രഖ്യാപിച്ചത്. ട്വന്റി 20യുടെ ഉപദേശക സമിതി അംഗമായും യൂത്ത് കോര്‍ഡിനേറ്ററായും ജനറല്‍ സെക്രട്ടറിയായും ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ പ്രവര്‍ത്തിക്കും. പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് വര്‍ഗീസ് ജോര്‍ജിന് പാര്‍ട്ടി അംഗത്വം നല്‍കിയത്.

ഉമ്മന്‍ചാണ്ടിയുടെ മൂത്ത മകള്‍ മരിയ ഉമ്മന്‍റെ ഭര്‍ത്താവാണ് വര്‍ഗീസ് ജോര്‍ജ്. വിദേശത്ത് ഒരു കമ്പനിയില്‍ സി.ഇ.ഒ ആയി ജോലി നോക്കുകയായിരുന്ന വര്‍ഗീസ് ജോര്‍ജ് ട്വന്റി 20 യുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി ജോലി രാജിവെച്ച്‌ പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയായിരുന്നു.

സിനിമാ നടന്‍ ലാലും അദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവും പാര്‍ട്ടിയില്‍ ചേര്‍ന്നു. സ്വകാര്യ എയര്‍ലൈന്‍സ് കമ്പനിയിലെ ക്യാപ്റ്റനാണ് മകളുടെ ഭര്‍ത്താവ് അലന്‍ ആന്‍റണി. ലാലിനെ പാര്‍ട്ടി ഉപദേശക സമിതി അംഗമായും അലനെ യൂത്ത് വിങ് പ്രസിഡന്റായും തിരഞ്ഞെടുത്തു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story