
കോഴിക്കോട് വടകരയിൽ വീണ്ടും ഡങ്കിപ്പനി; 7 പേർക്ക് രോഗം
April 4, 2021 0 By Editorവടകര നഗരത്തിൽ വീണ്ടും ഡങ്കിപ്പനി. എടോടി, വീരഞ്ചേരി വാർഡിലായി 7 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസം എടോടി വാർഡിൽ 5 പേർക്ക് രോഗം ബാധിച്ചിരുന്നു. ഇവരെല്ലാം സുഖം പ്രാപിച്ച ശേഷമാണ് വീണ്ടും പനി. എവിടെ നിന്നാണ് രോഗം പകർന്നതെന്ന് വ്യക്തമായിട്ടില്ല. നഗരസഭയുടെ ആരോഗ്യ വിഭാഗം രോഗ പ്രതിരോധ നടപടിയുടെ ഭാഗമായി ഫോഗിങ് നടത്തി. എടോടി വാർഡിൽ 2 സഹോദരങ്ങൾക്കാണ് രോഗം. ഇതിലൊരാൾ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. വീരഞ്ചേരിയിൽ രോഗം ബാധിച്ച 5 പേരിൽ ഒരാൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ്.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല