ഛത്തീ​സ്ഗ​ഡി​ലെ ന​ക്സ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ന​ടു​ങ്ങി രാ​ജ്യം; 22 ജ​വാ​ന്മാ​ര്‍​ക്ക് വീ​ര​മൃ​ത്യു

റായ്പൂര്‍: ഛത്തീസ്ഗഢിലെ സുക്മയില്‍ മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 22 ജവാന്‍മാരുടെ മൃതദേഹം കണ്ടെത്തി. 32 സൈനികര്‍ക്ക് പരിക്കേറ്റപ്പോള്‍ ഒരാളെ കാണാതായി. ബിജാപൂരിലെ പോലീസ് സൂപ്രണ്ട് കമലോചന്‍ കശ്യപ് മരണസംഖ്യ സ്ഥിരീകരിച്ചു.

വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ താനുമായി സംസാരിച്ചെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പറഞ്ഞു. ഏറ്റുമുട്ടല്‍ നാലു മണിക്കൂര്‍ നീണ്ടുനിന്നു. അസമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ബാഗേല്‍ വൈകുന്നേരം ഛത്തീസ്ഗഢില്‍ തിരിച്ചെത്തും.ശനിയാഴ്ചയാണ് മാവോയിസ്റ്റുകളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. അഞ്ചു സൈനികരുടെ മരണം രാത്രിയോടെ സ്ഥിരീകരിച്ചിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താനായി സിആര്‍പിഎഫ് ജനറല്‍ കുല്‍ദീപ് സിങ് ഛത്തീസ്ഗഢിലെത്തി.

മാവോയിസ്റ്റുകള്‍ തമ്ബടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. വെള്ളിയാഴ്ചയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഘങ്ങളായി തിരിഞ്ഞ് ദക്ഷിണ ബസ്തര്‍ മേഖലയില്‍ തെരച്ചിലിന് ഇറങ്ങിയത്. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​ര​ണ​ത്തി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story