ജ​ലീ​ലി​ന് ക​ന​ത്ത തി​രി​ച്ച​ടി; ലോ​കാ​യു​ക്ത ഉ​ത്ത​ര​വ് ശ​രി​വ​ച്ച്‌ ഹൈ​ക്കോ​ട​തി

കൊ​ച്ചി: മു​ന്‍ മ​ന്ത്രി ​കെ.​ടി ജ​ലീ​ലി​ന് ഹൈ​ക്കോ​ട​തി​യി​ല്‍​നി​ന്നും ക​ന​ത്ത തി​രി​ച്ച​ടി. ബ​ന്ധു നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ലോ​കാ​യു​ക്ത​യു​ടെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ജ​ലീ​ലി​ന്‍റെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ലോ​കാ​യു​ക്ത ഉ​ത്ത​ര​വ്…

കൊ​ച്ചി: മു​ന്‍ മ​ന്ത്രി ​കെ.​ടി ജ​ലീ​ലി​ന് ഹൈ​ക്കോ​ട​തി​യി​ല്‍​നി​ന്നും ക​ന​ത്ത തി​രി​ച്ച​ടി. ബ​ന്ധു നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ലോ​കാ​യു​ക്ത​യു​ടെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ജ​ലീ​ലി​ന്‍റെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ലോ​കാ​യു​ക്ത ഉ​ത്ത​ര​വ് ശ​രി​വ​ച്ചു​കൊ​ണ്ടാ​ണ് ഹ​ര്‍​ജി ത​ള്ളി​യ​ത്.

ലോ​കാ​യു​ക്ത​യു​ടെ ഉ​ത്ത​ര​വി​ല്‍ ഇ​ട​പെ​ടാ​ന്‍ കാ​ര​ണ​ങ്ങ​ളി​ല്ല. എ​ല്ലാ രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ചാ​ണ് ലോ​കാ​യു​ക്ത വി​ധി​യെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ജ​സ്റ്റീ​സ് പി​ബി.​സു​രേ​ഷ്കു​മാ​ര്‍​ജ​സ്റ്റീ​സ് കെ.​ബാ​ബു എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി. മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ലോ​കാ​യു​ക്ത​യു​ടെ ഉ​ത്ത​ര​വി​നെ​തി​രെ​യാ​ണ് ജ​ലീ​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ​തെ​ങ്കി​ലും 13നു ​ഹ​ര്‍​ജി​യി​ല്‍ വാ​ദം തു​ട​രു​ന്ന​തി​നി​ടെ രാ​ജി​വ​ച്ചു. ത​ന്‍റെ ന​ട​പ​ടി അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗ​വും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​വു​മാ​ണെ​ന്ന ലോ​കാ​യു​ക്ത​യു​ടെ ക​ണ്ടെ​ത്ത​ല്‍ വ​സ്തു​ത​ക​ളു​ടെ​യോ തെ​ളി​വു​ക​ളു​ടെ​യോ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ​യോ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ല്ലെ​ന്നാ​യി​രു​ന്നു ജ​ലീ​ലി​ന്‍റെ വാ​ദം. ലോ​കാ​യു​ക്ത റി​പ്പോ​ര്‍​ട്ടി​ലെ ന​ട​പ​ടി​ക​ള്‍ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ഇ​ട​ക്കാ​ല ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചി​രു​ന്നു.

സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ത​സ്തി​ക​യി​ല്‍ ബ​ന്ധു കെ.​ടി. അ​ദീ​ബി​നെ മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി നി​യ​മി​ച്ചെ​ന്നും മ​ന്ത്രി​സ്ഥാ​ന​ത്ത് തു​ട​രാ​ന്‍ ജ​ലീ​ല്‍ യോ​ഗ്യ​ന​ല്ലെ​ന്നു​മാ​യി​രു​ന്നു ലോ​കാ​യു​ക്ത ഉ​ത്ത​ര​വ്. അ​ബീ​ദി​ന്‍റെ നി​യ​മ​ന​ത്തി​നാ​യി ജ​ന​റ​ല്‍ മാ​നേ​ജ​റു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യി​ല്‍ മാ​റ്റം വ​രു​ത്തി​യ​താ​യി ലോ​കാ​യു​ക്ത നി​രീ​ക്ഷി​ച്ചു. മ​ന്ത്രി പ​ദ​വി സ്വ​കാ​ര്യ താ​ല്‍​പ​ര്യ​ത്തി​നാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ക​യും പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്തു. ഇ​തി​ലൂ​ടെ മ​ന്ത്രി സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണ് ന​ട​ത്തി​യ​തെ​ന്നു​മാ​ണ് ലോ​കാ​യു​ക്ത ക​ണ്ടെ​ത്തിയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story