ദേശീയപാതയില്‍ ടാങ്കര്‍ ലോറി, കാര്‍, സ്വകാര്യബസ് എന്നിവ അപകടത്തില്‍പ്പെട്ട് 15 പേര്‍ക്ക് പരിക്ക്

പെരിയ: ദേശീയപാതയില്‍ പെരിയ ബസ് സ്റ്റോപ്പിനു സമീപം ടാങ്കര്‍ ലോറി, കാര്‍, സ്വകാര്യബസ് എന്നിവ അപകടത്തില്‍പ്പെട്ട് 15 പേര്‍ക്ക് പരുക്കേറ്റു. എതിരെ വരികയായിരുന്ന കാറിനെ കണ്ട് റോഡില്‍…

പെരിയ: ദേശീയപാതയില്‍ പെരിയ ബസ് സ്റ്റോപ്പിനു സമീപം ടാങ്കര്‍ ലോറി, കാര്‍, സ്വകാര്യബസ് എന്നിവ അപകടത്തില്‍പ്പെട്ട് 15 പേര്‍ക്ക് പരുക്കേറ്റു. എതിരെ വരികയായിരുന്ന കാറിനെ കണ്ട് റോഡില്‍ നിന്നു വെട്ടിക്കാന്‍ ശ്രമിച്ച ടാങ്കര്‍ ലോറി റോഡില്‍നിന്നു തെന്നി ദിശ മാറി, ബസ് സ്റ്റോപ്പില്‍ നിര്‍ത്തി ആളെക്കയറ്റുകയായിരുന്ന സ്വകാര്യ ബസില്‍ ചെന്നിടിക്കുകയായിരുന്നു. കാറും ലോറിയില്‍ ചെന്നിടിച്ചു.

കോഴിക്കോട്ടു നിന്നു മംഗളൂരുവിലേക്കു പോകുകയായിരുന്നു ടാങ്കര്‍ ലോറി. കാസര്‍കോട് ഭാഗത്തുനിന്നു കാഞ്ഞങ്ങാട് ഭാഗത്തേക്കു വരികയായിരുന്ന ബസും കാറുമാണ് അപകടത്തില്‍പ്പെട്ടത്. ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി കണ്ണന്‍ ((34), ബസ് യാത്രക്കാരായ ആയമ്പാറയിലെ മേരി (66), ബന്ധു ശാലിനി (12), കുണിയയിലെ അഷ്‌റഫ് (20), പെരിയ ബസാറിലെ രാജീവന്‍ (34), ബാലകൃഷ്ണന്‍ (53), പ്രജിത്ത് (19), മൈലാട്ടിയിലെ സ്‌നേഹ (23), കൂടാനത്തെ ഷീബ (31), പെരിയയിലെ രമ്യ (37), കുണിയയിലെ യൂസഫ് (51), പൊയിനാച്ചിയിലെ ഗിരീഷ് (33), കൊളത്തൂരിലെ ചന്ദ്രാവതി (43), രഞ്ജിത് (28), ബസ് ക്ലീനര്‍ നെല്ലിത്തറയിലെ ഗോപാലന്‍ എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇവരെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തെത്തുടര്‍ന്നു ദേശീയപാതയില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി. അപകടത്തില്‍പ്പെട്ട ടാങ്കര്‍ ക്രെയിന്‍ ഉപയോഗിച്ച് ദേശീയപാതയില്‍ നിന്നു മാറ്റി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story