കേരളത്തില്‍ ഇന്ന് 26995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 28 മരണം

കേരളത്തില്‍ ഇന്ന് 26995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 28 മരണം

April 22, 2021 0 By Editor

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5028 ആയി. ഇന്ന് മാത്രം 1,37,177 പരിശോധന നടത്തി. ടെസ്റ്റ് പോസിറ്റിവിറ്റി 19.97 ശതമാനം ആണ്. 24,92 1 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 6370 പേർക്കാണ് ഇന്ന് രോഗമുക്തി.