ഞാൻ ഇത്രനാളും പുകവലിച്ചില്ലേ ഇപ്പോൾ നിർത്തിയാൽ എന്തെങ്കിലും പ്രയോജനം ലഭിക്കുമോ? അറിയാം ആ കാര്യങ്ങൾ

ഞാൻ ഇത്രനാളും പുകവലിച്ചില്ലേ ഇപ്പോൾ നിർത്തിയാൽ എന്തെങ്കിലും പ്രയോജനം ലഭിക്കുമോ? അറിയാം ആ കാര്യങ്ങൾ

May 31, 2021 0 By Editor

മെയ്‌മാസം 31 പുകയില വിരുദ്ധ ദിനമായി (World No Tobacco Day) ലോകം മുഴുവൻ ആചരിക്കുകയാണ്. പുകയില ഉപയോഗിക്കുന്ന  വ്യക്തികൾക്കും, അവരുടെ കുടുംബങ്ങൾക്കും, സമൂഹത്തിന് മൊത്തമായും ഉണ്ടാകുന്ന നാശ നഷ്ടങ്ങളെ പറ്റി അവരെ  ബോധവാന്മാരാക്കുന്നതിനും, പുകയില ഉപയോഗം നിർത്താൻ അവരെ പ്രേരിപ്പിക്കുന്നതിനുമായിട്ടാണ്   ഈ ദിവസം  ആചരിക്കുന്നത്. പുകവലിക്കുന്നവരില്‍ കൊറോണ വൈറസ് വളരെ പെട്ടെന്ന് പിടിപെടാന്‍ സാധ്യതയുണ്ട്. കോവിഡ് ബാധിച്ച പുകവലിക്കാരായ രോഗികളില്‍ തീവ്രമായ അവസ്ഥയില്‍ എത്തുന്നുണ്ടെന്നാണ് ഇതുവരെയുള്ള പഠനങ്ങളും അനുഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നതെന്നും കോവിഡ് ബാധ മൂലം വീടുകളില്‍ ക്വാറന്റൈനിലും ഐസോലേഷനിവും കഴിയുന്നവര്‍ പുകവലി നിര്‍ത്തേണ്ടത് രോഗം മൂര്‍ച്ഛിക്കാതിരിക്കാന്‍ വളരെയെറെ ആവശ്യമാണ്.

    പുകവലി നിർത്തിയാൽ

ഒരു മണിക്കൂറിനു ശേഷം: ഹൃദയമിടിപ്പ് നോർമൽ അകാൻ തുടങ്ങുന്നു. 12 മണിക്കൂറുകള്‍ക്കു ശേഷം: ശരീരത്തിലെ carbon monoxide കുറയുന്നു. Oxygen നോർമൽ ആകുന്നു.

ഒരു ദിവസത്തിന് ശേഷം: ഹാർട്ട് അറ്റാക്ക് സാധ്യത കുറയുന്നു. രക്തസമ്മർദ്ദം സാധാരണനിലയിലേക്ക്. രണ്ട് ദിവസങ്ങള്‍ക്കു ശേഷം: രുചിയും മണവും നന്നാവുന്നു. ലോക്കൽ ഇമ്മ്യൂണിറ്റി  കൂടുന്നു

മൂന്നു ദിവസങ്ങള്‍ക്കുശേഷം: അൽപം പ്രശ്നങ്ങൾ – Nicotine Withdrawal – വലിക്കാനു ള്ള തോന്നൽ – ഇത് കടന്നു കിട്ടിയാൽ ആദ്യത്തെ കടമ്പ കടന്നു എന്ന് വേണം കരുതാൻ .

ഒരു മാസത്തിനു ശേഷം: ശ്വാസകോശ പ്രവർത്തനം നന്നാവാൻ തുടങ്ങുന്നു. കഫകെട്ട്  കുറയുന്നു ഒന്ന് മുതല്‍ മൂന്നു മാസങ്ങള്‍ക്ക് ശേഷം: രക്തയോട്ടം സാധാരണ നിലയിലേക്ക്.

ഒന്‍പതു മാസങ്ങള്‍ക്ക് ശേഷം: ശ്വാസകോശത്തിന്റെ ഭിത്തികൾ കുറച്ചുകൂടെ സാധാരണ നിലയിലേക്ക് – smokers cough കുറയുന്നു. ഒരു വര്‍ഷത്തിനു ശേഷം: ഹാർട്ട് അറ്റാക്ക് സാധ്യത പകുതിയായി കുറയുന്നു.

അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം: ശരീരത്തിലെ രക്തയോട്ടം ഏതാണ്ട് പുകവലിക്കാത്തവരുടെ നിലയിലേക്ക് എത്തുന്നു. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം: ശ്വാസകോശ അർബുദ നിരക്ക് കുറയുന്നു.

15 വര്‍ഷങ്ങള്‍ക്കു ശേഷം: ഹാർട്ട് അറ്റാക്ക് നിരക്ക് പുകവലിക്കാത്തവരുടെ ഒപ്പം ആകുന്നു. 20 വര്‍ഷങ്ങള്‍ക്കു ശേഷം: മരണ നിരക്ക് പുകവലിക്കാത്തവരുടെ ഒപ്പം എത്തുന്നു. കാൻസർ ഉണ്ടാവാനുള്ള സാധ്യതാ 5 വർഷം കൊണ്ട് പകുതിയായി മാറും.

വിവരങ്ങൾക്ക് കടപ്പാട്:  Dr. Jojo Joseph, MS. MCh, Senior Consultant Onco Surgeon