ഒരു പല്ല് വേദനയോടെ തുടക്കം; നാക്കിന്‌റെ ഒരു വശം പൊളളി, മരവിച്ചുപോയി" ട്യൂമർ പിടിപെട്ടതിനെ കുറിച്ച് കടമറ്റത്ത് കത്തനാരിലൂടെ ശ്രദ്ധ നേടിയ പ്രകാശ് പോൾ പറയുന്നത്

കടമറ്റത്ത് കത്തനാർ എന്ന പരമ്പരയിൽ കൂടി ഏറെ ശ്രദ്ധ നേടിയ താരമാണ് പ്രകാശ് പോൾ, അതിനു മുൻപും താരം നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും കത്തനാർ വേഷത്തിൽ…

കടമറ്റത്ത് കത്തനാർ എന്ന പരമ്പരയിൽ കൂടി ഏറെ ശ്രദ്ധ നേടിയ താരമാണ് പ്രകാശ് പോൾ, അതിനു മുൻപും താരം നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും കത്തനാർ വേഷത്തിൽ കൂടിയാണ് താരത്തിനെ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്.പബ്ലിഷിങ് സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്ത ശേഷമാണ് പ്രകാശ് പോള്‍ അഭിനയരംഗത്ത് എത്തുന്നത്. എന്നാൽ തനിക് ട്യൂമർ പിടിപെട്ടതിനെ കുറിച്ച് പറയുകയാണ് താരം ഇപ്പോൾ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ മനസ്സ് തുറന്നത്. ട്യൂമര്‍ സര്‍ജറിയിലൂടെ നീക്കം ചെയ്യാന്‍ ബുദ്ധിമുട്ടുളളതുകൊണ്ട് അത് ചുമന്നാണ് ഇപ്പോള്‍ തന്‌റെ ജീവിതമെന്ന് പ്രകാശ് പോള്‍ പറഞ്ഞു.

2016ല്‍ ഒരു പല്ല് വേദന വന്നതോടെയാണ് തുടക്കമെന്ന് അദ്ദേഹം പറയുന്നു. ‘പല്ലുവേദന വന്നശേഷം നാടന്‍ മരുന്നുകള്‍ ചെയ്തുനോക്കി. എന്നാല്‍ നാക്കിന്‌റെ ഒരു വശം പൊളളി, മരവിച്ചുപോയി. മരുന്നിന്‌റെ പ്രശ്‌നമാണെന്ന് കരുതി ഒരു മാസം ഒന്നും ചെയ്തില്ല ഡോക്ടറെ കാണിച്ചപ്പോള്‍ ന്യൂറോളജിസ്റ്റിനെ സമീപിക്കാന്‍ പറഞ്ഞു. പിന്നാലെ സ്‌കാനും കുറെ ടെസ്റ്റുകളുമൊക്കെ നടത്തി. സ്‌ട്രോക്കായിരുന്നു എന്ന് പിന്നീട് അറിഞ്ഞു’, പ്രകാശ് പോള്‍ പറയുന്നു, ഡോക്ടർ പറഞ്ഞ ശേഷം വീണ്ടും താൻ സ്കാൻ ചെയ്യ്തപ്പോഴാണ് തലച്ചോറിൽ ട്യൂമർ ഉള്ള കാര്യം താൻ അറിയുന്നത് എന്ന് പ്രകാശ് പറയുന്നു. അങ്ങനെ ആര്‍സിസിയില്‍ എത്തുകയായിരുന്നു.

തലച്ചോറിനുളളില്‍ താഴെയായിട്ടാണ് ട്യൂമറുളളത്. സര്‍ജറി ചെയ്യുന്നത് അത്ര എളുപ്പമല്ല. കഴുത്തുവഴി ഡ്രില്‍ ചെയ്ത് ചെയ്യേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ വേണ്ടെന്ന് വെച്ചു, തന്റെ തലയിൽ ട്യൂമർ ഉള്ളത് തേങ്ങാപിണ്ണാക്ക് പോലെയാണെന്ന് തന്നോട് ഡോക്ടറുമാർ പറഞ്ഞു എന്ന് പ്രകാശ് പറയുന്നു. അങ്ങനെ കുറച്ച് നാൾ താൻ ഒബ്‌സര്‍വേഷനില്‍ കഴിഞ്ഞു, അതിനു ശേഷം തിരിച്ച് വന്നു, ട്രീറ്റ്മെന്റ് ഒന്നും തന്നെ താൻ ചെയ്തിട്ടില്ല, ഇപ്പോൾ നാലു വർഷമായി, തന്നെ ഭാര്യയും കുട്ടികളും നിര്ബന്ധിക്കാറുണ്ട്, ഡോക്ടറും വിളിച്ചിരുന്നു. എന്നാൽ ഇനി ട്രീറ്റ്മെന്റ് വേണ്ട എന്ന് തീരുമാനിച്ചു, സംസാരിക്കാൻ ചെറിയ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്, ഒന്നുകിൽ ജീവിക്കും അല്ലെങ്കിൽ മരിക്കും എന്നാണ് പ്രകാശ് പറയുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story