
സൽമാൻ ഖാന് ജാമ്യം ലഭിച്ചില്ല; സൽമാനെ കാണാൻ നടി പ്രീതി സിന്റ ജയിലിൽ എത്തി
April 6, 2018ഡൽഹി: കൃഷ്ണ മൃഗത്തെ വേട്ടയാടി കൊന്ന കേസിൽ അഞ്ച് വർഷത്തെ തടവ് ശിക്ഷ വിധിച്ച ബോളിവുഡ് നടൻ സൽമാൻ ഖാന് ഇന്നും ജാമ്യം ലഭിച്ചില്ല. സൽമാൻ ഖാൻ സമർപ്പിച്ച ജാമ്യഹർജി പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റിവെച്ചു. ജാമ്യാപേക്ഷ മാറ്റിവെച്ചതോടെ രണ്ടാം ദിനവും താരത്തിന് ജയിലിൽ തന്നെ കഴിയേണ്ടി വരും.സൽമാന്റെ സഹോദരിമാരായ അൽവീര, അർപിത, 20 വർഷമായി കൂടെയുള്ള അംഗരക്ഷകൻ ഷേര തുടങ്ങിയവർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതിയിൽ എത്തിയിരുന്നു.ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചതിന് പിന്നാലെ ബോളിവുഡ് നടിയായ പ്രീതി സിന്റ ജോധ്പൂർ ജയിലിലെത്തി സൽമാനെ കണ്ടു. ജയിലിലെത്തിയ താരം സൽമാനുമായി ഏതാനും മിനുട്ടുകൾ സംസാരിച്ച ശേഷമാണ് പുറത്തിറങ്ങിയത്