അര്‍ജന്റീന ആരാധകരുടെ മാലാഖയായി എഞ്ചല്‍ ഡി മരിയ; സ്വപ്‌നഗോള്‍ ബ്രസീല്‍ പ്രതിരോധത്തില്‍ റെനാന്‍ ലോദിയുടെ പിഴവ് മുതലെടുത്ത് ( വീഡിയോ )
ഫുട്ബോള്‍ ലോകം കാത്തിരുന്ന സ്വപ്ന ഫൈനലില്‍ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് കോപ്പ അമേരിക്ക കിരീടം അര്‍ജന്റീന സ്വന്തമാക്കി. 22ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയ നേടിയ ഏക ഗോളിലാണ് അര്‍ജന്റീനയുടെ ജയം. രാജ്യന്തര കരിയറിലെ ആദ്യ കിരീടത്തില്‍ മുത്തമിടാന്‍ ലയണല്‍ മെസിക്ക് വഴിയൊരുക്കിയതും സഹതാരം ഡി മരിയയുടെ ഗോളിലാണ്. 1993ന് ശേഷം ഇതാദ്യമായണ് അര്‍ജന്റീന ഒരു പ്രധാന കിരീടം നേടുന്നത്. ആദ്യ പകുതിയില്‍ ബ്രസീല്‍ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത എയ്ഞ്ചല്‍ ഡി മരിയ നേടിയ ഗോളാണ് അര്‍ജന്റീനയ്ക്ക് വിജയവും കിരീടവും സമ്മാനിച്ചത്.
22-ാം മിനുറ്റില്‍ എഞ്ചല്‍ ഡി മരിയയുടെ കാലുകളില്‍ നിന്നായിരുന്നു അര്‍ജന്റീനയുടെ ആരാധക ഹൃദയത്തിലേക്ക് സുന്ദരമായ ഗോള്‍ പറന്നെത്തിയത്. സ്റ്റാര്‍ട്ടിങ് ഇലവനിലേക്ക് ഡി മരിയയെ തിരിച്ചുവിളിച്ച സ്‌കലോണിയുടെ തന്ത്രങ്ങളാണ് 22-ാം മിനുറ്റില്‍ ആഹ്ലാദത്തിന് വഴിതുറന്നത്. കിക്കോഫ് മുതല്‍ ആവേശകരമായി മാറിയ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലിന്റെ ആദ്യ പകുതിയില്‍ 22ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയ നേടിയ ഏക ഗോളിലാണ് അര്‍ജന്റീന ബ്രസീലിനെതിരെ ലീഡ് നേടിയത്. ബ്രസീല്‍ പ്രതിരോധത്തിന്റെ വീഴ്ച മുതലെടുത്തായിരുന്നു ആദ്യ പകുതിയില്‍ അര്‍ജന്റീനയ്ക്കായി മരിയ ഗോള്‍ നേടിയത്.
¡TREMENDA DEFINICIÓN! Ángel Di María recibió el pase de Rodrigo De Paul y la tiró por arriba de Ederson para el 1-0 de @Argentina
🇦🇷 Argentina 🆚 Brasil 🇧🇷#VibraElContinente #VibraOContinente pic.twitter.com/OuFUmqipVA
— CONMEBOL Copa América™️ (@CopaAmerica) July 11, 2021