ലയണല്‍ മെസ്സി; ഇനി കിരീടമുള്ള രാജാവ് !
ഒടുവില്‍ നീലയും വെള്ളയും കലര്‍ന്ന കുപ്പായക്കാരുടെ ആരാധകരുടെ കാത്തിരിപ്പ് അവസാനിച്ചു. 28 വര്‍ഷങ്ങള്‍ക്കു ശേഷം ഒടുവില്‍ ഒരു സീനിയർ ഫുട്‌ബോള്‍ കിരീടം മാറഡോണയുടെയും മെസ്സിയുടെയും നാട്ടുകാര്‍ക്ക് സ്വന്തം.…
ഒടുവില്‍ നീലയും വെള്ളയും കലര്‍ന്ന കുപ്പായക്കാരുടെ ആരാധകരുടെ കാത്തിരിപ്പ് അവസാനിച്ചു. 28 വര്‍ഷങ്ങള്‍ക്കു ശേഷം ഒടുവില്‍ ഒരു സീനിയർ ഫുട്‌ബോള്‍ കിരീടം മാറഡോണയുടെയും മെസ്സിയുടെയും നാട്ടുകാര്‍ക്ക് സ്വന്തം.…
ഒടുവില്‍ നീലയും വെള്ളയും കലര്‍ന്ന കുപ്പായക്കാരുടെ ആരാധകരുടെ കാത്തിരിപ്പ് അവസാനിച്ചു. 28 വര്‍ഷങ്ങള്‍ക്കു ശേഷം ഒടുവില്‍ ഒരു സീനിയർ ഫുട്‌ബോള്‍ കിരീടം മാറഡോണയുടെയും മെസ്സിയുടെയും നാട്ടുകാര്‍ക്ക് സ്വന്തം.
ഇനി വിമര്‍ശകര്‍ മെസ്സിയെ എന്ത് പറഞ്ഞ് വിമര്‍ശിക്കും. ഇത്രകാലവും രാജ്യത്തിന് ഒപ്പം ഒരു കിരീടമില്ല എന്നത് മാത്രമായിരുന്നു മെസ്സിക്ക് എതിരെ എന്തെങ്കിലും ഒരു വിമര്‍ശനമായി ഉണ്ടായിരുന്നത്. ഇന്ന് മരക്കനയില്‍ മെസ്സി ആ വിമര്‍ശനത്തിനു അവസാനമിട്ടു. ബ്രസീലിനെ പരാജയപ്പെടുത്തി കൊണ്ട് കോപ്പ അമേരിക്ക കിരീടം ഉയര്‍ത്തിയതോടെ അര്‍ജന്റീനയ്ക്ക് ഒപ്പം മെസ്സി ആദ്യ കിരീടം ഉയര്‍ത്തി. മെസ്സിയുടെ കരിയറിലെ വലിയ കാത്തിരിപ്പിന്റെ അവസാനം കൂടിയാണിത്. നാലു തവണ മെസ്സി അര്‍ജന്റീനക്ക് ഒപ്പം മേജര്‍ ഫൈനലില്‍ പങ്കെടുത്ത് പരാജയത്തിന്റെ വേദന അറിഞ്ഞ താരമാണ് മെസ്സി. 2007ലെ കോപ അമേരിക്ക ഫൈനല്‍ ആയിരുന്നു മെസ്സിയുടെ ആദ്യത്തെ ഫൈനല്‍. അന്ന് ബ്രസീലിനോട് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് അര്‍ജന്റീന പരാജയപ്പെട്ടു.
2014ലെ വേദനിപ്പിക്കുന്ന ലോകകപ്പ് ഫൈനല്‍ ആയിരുന്നു മെസ്സിയുടെ രണ്ടാമത്തെ ഫൈനല്‍. അന്ന് ഗോട്സെയുടെ ഏക ഗോള്‍ മെസ്സിയില്‍ നിന്നും അര്‍ജന്റീനയില്‍ നിന്നും കിരീടം തട്ടിയെടുത്തു. പിന്നീട് 2015ലും 2016ലും ചിലിക്കു മുന്നില്‍ കോപ അമേരിക്ക ഫൈനലുകളിലും അര്‍ജന്റീനയും മെസ്സിയും പരാജയപ്പെട്ടു. ചിലിക്ക് എതിരായ പെനാള്‍ട്ടി മിസ്സും മെസ്സിക്ക് മറക്കാനാകില്ല. ഈ നാലു ഫൈനലിലും മെസ്സി ഒരു ഗോള്‍ പോലും നേടിയിരുന്നില്ല. ഇന്നും മെസ്സി ഗോള്‍ നേടിയില്ല എങ്കിലും ഈ കിരീടം മെസ്സി മുന്നില്‍ നിന്ന് നയിച്ചു നേടിയത് തന്നെയാണ്. കാത്തിരിപ്പിനൊടുവില്‍ അര്‍ജന്റീന ആരാധകര്‍ക്ക് എന്നും ഓര്‍ത്തിരിക്കാവുന്ന ഒരു കിരീട നേട്ടം