
പൊട്ടിക്കരഞ്ഞ് നെയ്മര്‍; ചേര്‍ത്തുപിടിച്ച് ലയണല്‍ മെസ്സി ( വീഡിയോ )
July 11, 202128 വര്‍ഷങ്ങള്‍ക്കു ശേഷം ഒടുവില്‍ ഒരു സീനിയർ ഫുട്‌ബോള്‍ കിരീടം മാറഡോണയുടെയും മെസ്സിയുടെയും നാട്ടുകാര്‍ക്ക് സ്വന്തമായപ്പോൾ മൈതാനത്തു വിതുമ്പലടക്കാനാകാതെ ഏങ്ങിക്കരയുകയായിരുന്നു ബ്രസീലിന്‍റെ സൂപ്പര്‍ താരം നെയ്മര്‍.ഫൈനലിലെ തോല്‍വികളുടെ വേദന മറ്റാരെക്കാളും നന്നായറിയുന്ന മെസ്സിയെത്തി നെയ്മറെ ചേര്‍ത്തുപിടിച്ചു. ഇരുവരും പുണര്‍ന്നുനില്‍ക്കുന്ന ദൃശ്യം ലാറ്റിന അമേരിക്കന്‍ ഫുട്ബാളിന്റെ പ്രതീകമായി തലമുറകളോളം നില്‍ക്കും.
Nothing but respect between Messi and Neymar 🤝
They share a long hug after the Copa America Final pic.twitter.com/7dudMVsF5l
— FOX Soccer (@FOXSoccer) July 11, 2021