Begin typing your search above and press return to search.
ഇന്ത്യയിൽ ആദ്യം കോവിഡ് ബാധ സ്ഥിരീകരിച്ച മലയാളി പെൺകുട്ടിക്ക് വീണ്ടും കോവിഡ് ; രോഗ ലക്ഷണങ്ങളില്ലെന്ന് തൃശൂർ ഡിഎംഒ
തൃശ്ശൂർ: ഇന്ത്യയിൽ ആദ്യം കൊവിഡ് ബാധ സ്ഥിരീകരിച്ച മലയാളി പെൺകുട്ടിക്ക് വീണ്ടും വൈറസ് ബാധ. ചൈനയിലെ മെഡിക്കൽ വിദ്യാർത്ഥിയായ തൃശ്ശൂർ സ്വദേശിനിക്കാണ് വീണ്ടും കൊവിഡ് റിപ്പോർട്ട് ചെയ്തത്. ഡൽഹിയിലേക്കുള്ള യാത്രയ്ക്കായി പരിശോധിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. പെൺകുട്ടിക്ക് രോഗ ലക്ഷണങ്ങളില്ലെന്ന് തൃശൂർ ഡിഎംഒ ഡോ. കെജെ റീന അറിയിച്ചു.
2020 ജനുവരി 30 നാണ് കേരളത്തിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിലെ ആദ്യ കൊവിഡ് കേസും ഇതായിരുന്നു. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് യാത്ര ചെയ്ത് വന്ന മൂന്ന് മലയാളി വിദ്യാർത്ഥികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. തൃശൂർ, ആലപ്പുഴ, കാസർകോട് ജില്ലകളിൽ നിന്നുള്ളവരായിരുന്നു ഇവർ. ഇതിൽ തൃശൂരിൽ നിന്നുള്ള പെൺകുട്ടിക്കാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചത്.
Next Story