
കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവ്
July 24, 2021 0 By Editorതിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവ്. ഇനി മുതല്‍ ബാറുകള്‍ രാവിലെ ഒന്‍പത് മണി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. തിങ്കളാഴ്ച മുതലാണ് ബാറുകളുടെ പ്രവര്‍ത്തനത്തില്‍ പുതിയ സമയക്രമം പ്രാബല്യത്തില്‍ വരിക. ബിയര്‍- വൈന്‍ പാര്‍ലറുകള്‍ക്കും രാവിലെ 9 മണി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം.
നിലവില്‍ സംസ്ഥാനത്ത് ബാറുകള്‍ പ്രവര്‍ത്തിക്കുന്നത് രാവിലെ 11 മണി മുതല്‍ വൈകിട്ട് 7 മണി വരെയാണ്. തിങ്കളാഴ്ച മുതല്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 വരെ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ബാറുകളുടെ പ്രവര്‍ത്തന സമയം രണ്ട് മണിക്കൂര്‍ കൂടി കൂട്ടിയത് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ഇപ്പോഴുളള തിരക്ക് കുറയ്ക്കുന്നതിന് വേണ്ടിയാണ് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല