ലോക്ഡൗണ്‍ ലംഘിച്ച്‌ രമ്യ ഹരിദാസും നേതാക്കളും ഭക്ഷണം കഴിക്കാനെത്തി; ചോദ്യം ചെയ്തപ്പോള്‍ കയ്യേറ്റം

ലോക്ഡൗണ്‍ ലംഘിച്ച്‌ രമ്യ ഹരിദാസ് എം.പി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഭക്ഷണം കഴിക്കാനെത്തിയത് ആരോപണം. കോണ്‍ഗ്രസ് നേതാക്കളായ വി.ടി ബല്‍റാം, റിയാസ് മുക്കോളി, പാളയം പ്രദീപ് തുടങ്ങിയവര്‍ക്കൊപ്പമാണ്…

ലോക്ഡൗണ്‍ ലംഘിച്ച്‌ രമ്യ ഹരിദാസ് എം.പി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഭക്ഷണം കഴിക്കാനെത്തിയത് ആരോപണം. കോണ്‍ഗ്രസ് നേതാക്കളായ വി.ടി ബല്‍റാം, റിയാസ് മുക്കോളി, പാളയം പ്രദീപ് തുടങ്ങിയവര്‍ക്കൊപ്പമാണ് രമ്യ ഭക്ഷണം കഴിക്കാനെത്തിയത്. ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.

ലോക്ഡൗണ്‍ ലംഘിച്ച്‌ നേതാക്കള്‍ ഭക്ഷണം കഴിക്കാനിരുന്നത് ഒരാള്‍ ചോദ്യം ചെയ്യുകയും സംഭവത്തിന്റെ വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. ഇയാളെ കോണ്‍ഗ്രസ് നേതാക്കള്‍ കയ്യേറ്റം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കരുതെന്ന കോവിഡ് മാനദണ്ഡം ലംഘിച്ചാണ് ഇവര്‍ ഭക്ഷണം കഴിക്കാനിരുന്നത് എന്നാണ് ആരോപണം. എന്നാല്‍ ഭക്ഷണം കഴിക്കാന്‍ കയറിയതല്ലെന്നും പാഴ്‌സലിനായി കാത്തിരിക്കുകയായിരുന്നു എന്നുമാണ് രമ്യ ഹരിദാസിന്റെ വിശദീകരണം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story