
സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം കുറിക്കും
June 2, 2018തിരുവനന്തപുരം : സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് തുടങ്ങും. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയവും ഇന്നുണ്ടാകും. ചെങ്ങന്നൂരിലെ വിജയവും യോഗം ചര്‍ച്ച ചെയ്യും.
സംസ്ഥാനത്ത് ആഭ്യന്തര വകുപ്പിന്റെ മാത്രം ചുമതലയുള്ള മന്ത്രി വേണമെന്ന സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലും ഇന്ന് ചര്‍ച്ചക്ക് വന്നേക്കാം.
ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ കേന്ദ്രത്തിന് അതൃപ്തിയില്ലെങ്കിലും മുഖ്യമന്ത്രിയുടെ ജോലിഭാരം കണക്കിലെടുക്കണമെന്നാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് ദലിത് വിഭാഗങ്ങളില്‍നിന്നുള്ളവര്‍ കൊല്ലപ്പെടുന്നതുള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ പാര്‍ട്ടി ദേശീയതലത്തിലെടുക്കുന്ന രാഷ്ട്രീയ നിലപാടുകളെത്തന്നെ ബാധിക്കുന്നുവെന്നാണ് കേന്ദ്ര വിലയിരുത്തല്‍.