അൻപതു വർഷത്തിൽ 21വർഷക്കാലം 'ലിഗമെന്‍റ് പൊട്ടിയ കാലും വെച്ചാണ് മമ്മൂക്ക നമ്മളെ രസിപ്പിച്ചത് !
മമ്മൂട്ടിയുടെ മുഖം വെള്ളിത്തിരയിൽ പതിഞ്ഞിട്ട് അരനൂറ്റാണ്ട്. എന്നാൽ മമ്മൂട്ടി നടനായി അരങ്ങേറ്റം കുറിച്ചത് പിന്നെയും 9 വർഷത്തിനു ശേഷം. കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് സത്യനും ഷീലയും മുഖ്യവേഷങ്ങളിൽ അഭിനയിച്ച ‘അനുഭവങ്ങൾ പാളിച്ചകൾ ’ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ മുഖം ആദ്യമായി സിനിമയിൽ തെളിയുന്നത്. 1971 ഓഗസ്റ്റ് 6 നാണ് ഈ ചിത്രം റിലീസ് ചെയ്തത്. സത്യന്റെ അവസാന ചിത്രം മമ്മൂട്ടിയുടെ സ്ക്രീൻടെസ്റ്റായത് ചരിത്രത്തിന്റെ ആകസ്മികത.
ഒരാളെ ആക്ഷേപിക്കും മുൻപ് അവരുടെ പ്രശ്നങ്ങളെ കുറിച്ച് അറിയാൻ ശ്രമിക്കുന്നത് നല്ല കാര്യമായിരിക്കുമെന്ന് നടന്‍ അനീഷ് ജി മേനോന്‍
ഒരാളെ ആക്ഷേപിക്കും മുൻപ് അവരുടെ പ്രശ്നങ്ങളെ കുറിച്ച് അറിയാൻ ശ്രമിക്കുന്നത് നല്ല കാര്യമായിരിക്കുമെന്ന് നടന്‍ അനീഷ് ജി മേനോന്‍. മമ്മൂട്ടി നടത്തിയ ഒരു വെളിപ്പെടുത്തലിന് പിന്നാലെയാണ് അനീഷ് ജി മേനോന്‍റെ പ്രതികരണം. തന്‍റെ ഇടതുകാലിന്‍റെ ലിഗമെന്‍റ് പൊട്ടിയിട്ട് 21 വർഷമായെന്നാണ് ഒരു സ്വകാര്യ ആശുപത്രിയിലെ റോബോട്ടിക് ശസ്‌ത്രക്രിയ ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി പറഞ്ഞത്. ഇതുവരെ ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. ഓപ്പറേഷന്‍ ചെയ്താൽ ഇനിയും കാല്‍ ചെറുതാകും. പിന്നെയും ആളുകൾ കളിയാക്കും. പത്തിരുപത് വര്‍ഷമായി ആ വേദനയും സഹിച്ചാണ് ഈ അഭ്യാസങ്ങൾ ഒക്കെ കാണിക്കുന്നത്. ഏതായാലും ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെയെന്നാണ് മമ്മൂട്ടി പറഞ്ഞത്.
ഡാൻസിന്‍റെയും മറ്റും പേരിൽ മമ്മൂട്ടിയെ കളിയാക്കുന്നവര്‍ ഇക്കാര്യം അറിയണമെന്ന് പറഞ്ഞാണ് അനീഷ് ജി മേനോന്‍റെ കുറിപ്പ്. ലിഗമെന്‍റ് പൊട്ടിയ കാലും വെച്ചാണ് 21വർഷക്കാലം അദ്ദേഹം നമ്മളെ രസിപ്പിച്ചത്. ഇതാണ് നിശ്ചയദാർഢ്യം. ഇനിയും ഒരുപാട് നല്ല സിനിമകളും നല്ല കഥാപാത്രങ്ങളും ചെയ്യാൻ അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെയെന്നും അനീഷ് ജി മേനോന്‍ ആശംസിച്ചു.