പി ടി ഉഷയുടെ പരിശീലകൻ ഒ.എം. നമ്പ്യാര്‍ അന്തരിച്ചു

പി ടി ഉഷയുടെ പരിശീലകൻ ഒ.എം. നമ്പ്യാര്‍ അന്തരിച്ചു

August 19, 2021 0 By Editor

കോഴിക്കോട് : പ്രശസ്‌ത കായിക പരിശീലകന്‍ ഒ. എം. നമ്പ്യാര്‍ അന്തരിച്ചു. 89 വയസ്സുള്ള അദ്ദേഹം കായിക താരം പി. ടി. ഉഷയുടെ മുന്‍കാല പരിശീലകനായിരുന്നു. രണ്ട് വര്‍ഷമായി കിടപ്പിലായിരുന്നു. വടകര മണിയൂരില്‍ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഈ വര്‍ഷം രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു. രാജ്യത്ത് ആദ്യമായി ദ്രോണാചാര്യ അവാര്‍ഡ് നേടിയതും ഇദ്ദേഹമാണ്.

1984 പി ടി ഉഷയ്ക്ക് മെഡല്‍ നഷ്ടമാവുമ്പോള്‍ നമ്പ്യാരായിരുന്നു കോച്ച്‌. പതിനാലര വര്‍ഷം അദ്ദേഹം പി. ടി. ഉഷയെ പരിശീലിപ്പിച്ചിരുന്നു. ഈ കാലയളവില്‍ ഇന്ത്യന്‍ കായിക രംഗത്ത് ഇവര്‍ നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. രണ്ട് ഒളിംപിക്‌സ്, നാല് ഏഷ്യാഡ്, ഒരു വേള്‍ഡ് ചാംപ്യന്‍ഷിപ്പ് തുടങ്ങി നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ ഇദ്ദേഹം പരിശീലകനായിരുന്നിട്ടുണ്ട്.