തുടർച്ചയായ ദിവസങ്ങളിലെ വർധനയ്‌ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു
തുടർച്ചയായ ദിവസങ്ങളിലെ വർധനയ്‌ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ബുധനാഴ്ചത്തെ വില 35,480 രൂപയാണ്. ഗ്രാമിന് പത്ത്…
തുടർച്ചയായ ദിവസങ്ങളിലെ വർധനയ്‌ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ബുധനാഴ്ചത്തെ വില 35,480 രൂപയാണ്. ഗ്രാമിന് പത്ത്…
തുടർച്ചയായ ദിവസങ്ങളിലെ വർധനയ്‌ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ബുധനാഴ്ചത്തെ വില 35,480 രൂപയാണ്.
ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 4435 രൂപയായി. സംസ്ഥാനത്ത് ഒരു കിലോ വെള്ളിക്ക് 67,700 രൂപയാണ് വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിലും സ്വർണ വില കുറഞ്ഞു. 10 ഗ്രാമിന് 258 രൂപ കുറഞ്ഞ് 47,354 രൂപയിലെത്തി. ആഗോള വിപണിയിൽ സ്പോട് ഗോൾഡിന്‍റെ വിലയിലും ഇടിവ് പ്രകടമായി. ഔണ്‍സിന് 0.4 ശതമാനം വിലക്കുറഞ്ഞ് 1,796.03 ഡോളറിലാണ് വ്യാപാരം.
ഓഗസ്റ്റ് ഒമ്പത് മുതൽ 11 വരെ സ്വർണവില 34,680 രൂപ ആയിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. സ്വർണത്തിന്‍റെ രാജ്യാന്തര വില, ഡോളർ– രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.