താലിബാനെ വെള്ളപൂശാൻ ശ്രമം ! "അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്ഗാൻ"; മാധ്യമം വാർത്തയ്ക്ക് എതിരെ രൂക്ഷവിമർശനം
അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്ഗാൻ എന്ന മാധ്യമം ദിനപത്രത്തിലെ ഗ്രാന്റ് ലീഡ് വാർത്തയ്ക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷവിമർശനം.അമേരിക്കൻ അധിനിവേശ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധത്തിന് വിരാമവിട്ട്…
അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്ഗാൻ എന്ന മാധ്യമം ദിനപത്രത്തിലെ ഗ്രാന്റ് ലീഡ് വാർത്തയ്ക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷവിമർശനം.അമേരിക്കൻ അധിനിവേശ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധത്തിന് വിരാമവിട്ട്…
അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്ഗാൻ എന്ന മാധ്യമം ദിനപത്രത്തിലെ ഗ്രാന്റ് ലീഡ് വാർത്തയ്ക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷവിമർശനം.അമേരിക്കൻ അധിനിവേശ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധത്തിന് വിരാമവിട്ട് അവസാന സൈനികനും പിന്മാറിയതോടെ അഫ്ഗാനിസ്ഥാനിന് സ്വാന്ത്ര്യമെന്നാണ് മാധ്യമം റിപ്പോർട്ട് ചെയ്തത്. എന്നാൽ സോഷ്യൽ മീഡയിൽ മാധ്യമം വാർത്തയ്ക്കെതിരെ നിരവധി പേർ രംഗത്തെത്തി.
അഫ്ഗാൻ ജനതക്ക് ലഭിച്ചത് സ്വാതന്ത്ര്യമല്ല, മതഭീകരരുടെ കീഴിലെ അടിച്ചമർത്തലാണെന്ന് എഴുത്തുകാരൻ ബഷീർ വള്ളിക്കുന്ന് ഫെയ്സ്ബുക്കിൽ കുറിച്ചു.ബെൽജിയം എയർപോർട്ടിൽ ഇറങ്ങിയപ്പോൾ ഒരു പൂമ്പാറ്റയെ പോലെ തുള്ളിച്ചാടിയ ആ കൊച്ചു പെൺകുട്ടിയുടെ ചിത്രമില്ലേ.. അതുപോലെ രക്ഷപ്പെട്ടോടാൻ കഴിയാതെ, തോക്കിനും ബോംബിനും കീഴിൽ, കലയും സാഹിത്യവും വിദ്യാഭ്യാസവും സിനിമയും നിഷേധിക്കപ്പെട്ട് ജീവിക്കുന്ന ഒരു ജനതയെ നോക്കി അവർ സ്വതന്ത്രരാണ് എന്ന് പറയുന്നതിലും വലിയ അശ്ളീലം വേറെയില്ലെന്നും അദ്ദേഹം കുറിച്ചു.
കേരളത്തിൽ താലിബാൻ ഫാൻസ് ഉണ്ടെന്നൊക്കെ ചിലർ പറഞ്ഞു നടക്കുന്നുണ്ട്. എന്ത് കണ്ടിട്ടാണോ ആവോ എന്ന് മാധ്യമ പ്രവർത്തകൻ കെ.ജെ ജേക്കബ് കുറിച്ചു.
"വിസ്മയം പോൽ താലിബാൻ" എന്ന് തലക്കെട്ട് നല്കിയത്, കാൽ നൂറ്റാണ്ട് മുമ്പ് അവരെന്തെന്ന് അറിയാതെ എന്നായിരുന്നു മാധ്യമം ന്യായീകരണക്കാരുടെ പക്ഷം. ഇപ്പോൾ എരിതീയിൽ നിന്ന് വറചട്ടിയിലേക്ക്, എന്നല്ല കൊടും സ്വാതന്ത്ര്യനിഷേധത്തിലേക്ക്, അങ്ങേയറ്റം മനുഷ്യാവകാശ ലംഘകരായ മുട്ടാളന്മാരുടെ കൈകളിലേക്ക് അഫ്ഗാനെ എറിഞ്ഞ് കൊടുത്താണ് യു എസ് അധിനിവേശസേന പിൻവാങ്ങുന്നത്. അമേരിക്കൻ അധിനിവേശം താലിബാൻ അധിനിവേശത്തിന് സമ്മാനിച്ച അഫ്ഗാനെ സ്വതന്ത്ര അഫ്ഗാൻ എന്ന് വിളിക്കാൻ താലിബാൻ മൊഹബ്ബത്ത് മാത്രം പോര, ഉളുപ്പില്ലായ്മ നല്ലോണം വേണം. ഇങ്ങനെയായിരുന്നു Bachoo Mahe .എന്ന പേരിൽ ഉള്ള മറ്റൊരു പോസ്റ്റ്. അതേസമയം മാധ്യമം വാർത്തയ്ക്ക് പിന്തുണയുമായും നിരവധി പേർ രംഗത്തെത്തി. അധിനിവേശമൊഴിഞ്ഞ് അമേരിക്ക, വിസ്മയമായി സ്വതന്ത്ര അഫ്ഗാൻ ആക്ഷേപകരെ ഭയക്കാതെ മാധ്യമമെന്ന് മാധ്യമം ഡൽഹി ബ്യൂറോ ചീഫ് റിപ്പോർട്ടർ ഹസനുൽ ബന്ന പറഞ്ഞു.