പത്തുവർഷത്തിനിടെ യുവതി ഒളിച്ചോടിയത്​ 25 പ്രാവശ്യം; തിരിച്ചുവന്നാൽ വീണ്ടും സ്വീകരിക്കാമെന്ന്​ ഭർത്താവ്​

പത്തുവർഷത്തിനിടെ യുവതി ഒളിച്ചോടിയത്​ 25 പ്രാവശ്യം; തിരിച്ചുവന്നാൽ വീണ്ടും സ്വീകരിക്കാമെന്ന്​ ഭർത്താവ്​

September 8, 2021 0 By Editor

ന്യൂഡൽഹി: അസമിലെ വിവാഹിതയായ സ്ത്രീ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ വീടുവിട് ഒളിച്ചോടിയത്​ 25 തവണ. എങ്കിലും യുവതി തിരിച്ചു​വന്നാൽ സ്വീകരിക്കാൻ ഒരുക്കമാണെന്ന്​ ഭർത്താവ്​ അറിയിച്ചു. ഇന്ത്യടുഡേയാണ് ​ ഇതുസംബന്ധിച്ച വാർത്ത പ്രസിദ്ധപ്പെടുത്തിയത്​.

മധ്യ ആസാമിലെ ദിങ്​ ലകർ ഗ്രാമത്തിലെ യുവതിയാണ്​ 25 പ്രാവശ്യം ഒളിച്ചോടിയത്​. ഇവർക്ക്​ മൂന്നുമക്കളുണ്ട്​. വ്യത്യസ്​തരായ പുരുഷൻമാർക്കൊപ്പം ഒളിച്ചോടുകയും കുറിച്ചുദിവസം കഴിയുമ്പോൾ തിരിച്ചുവരികയും ചെയ്യുന്നതാണ്​ ഇവരുടെ രീതിയെന്ന്​ ഭർത്താവിന്‍റെ പിതാവ്​ പറഞ്ഞു. ഇത്തവണ ആരുടെ കൂടെയാണ്​ ഒളിച്ചോടിയത്​ എന്ന്​ തങ്ങൾക്കറിയില്ലെന്നും ഭർത്താവിന്‍റെ പിതാവ്​ പ്രതികരിച്ചു.

യുവതി പ്രദേശത്തെ ഒരാളുടെ കൂടെ ഒളിച്ചോടിയതായാണ്​ അയൽവാസികൾ പറയുന്നത്​​. ഇത്​ 25ാം തവണയാണ്​ യുവതി ഇങ്ങനെ ചെയ്യുന്നതെന്നും​ പ്രദേശവാസികൾ പറഞ്ഞു​. ഇവരുടെ ഭർത്താവ്​ ഡ്രൈവറായി ജോലി ചെയ്യുകയാണ്​. മൂന്ന്​ മാസം പ്രായമുള്ള കുട്ടിയെയും 22,000 രൂപയും ആഭരണങ്ങളും എടുത്താണ്​ ഭാര്യ വീടുവിട്ടതെന്ന്​ ഭർത്താവ്​ പ്രതികരിച്ചു.