
സ്വര്‍ണ വില വീണ്ടും കുറഞ്ഞു: ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍
September 20, 2021തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും കുറവ്. ഇന്നലെ വരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വര്‍ണത്തിന് ഇന്ന് വീണ്ടും വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 34,640 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് പത്ത് രൂപ കുറഞ്ഞ് 4330 രൂപയായി. ഇന്നലെ വരെ ഒരു പവന് 34,720 രൂപയായിരുന്നു വില.