
അടുത്ത സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയില്‍
September 20, 2021ഈ വര്‍ഷത്തെ സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയില്‍ നടക്കും. കായിക മന്ത്രി വി അബ്ദുറഹ്മാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടൂര്‍ണമെന്റിന്റെ മത്സരക്രമത്തെ കുറിച്ച് വൈകാതെ തീരുമാനമെടുക്കും. മഞ്ചേരി, പയ്യനാട് സ്റ്റേഡിയത്തിലായിരിക്കും മത്സരം. ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്ബരയിലെ ഒരു മത്സരം തിരുവനന്തപുരത്ത് നടത്താന്‍ സാധ്യതയെന്നും മന്ത്രി പറഞ്ഞു.ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഇതിനായി ഒരുക്കമെന്നും അദ്ദേഹം അറിയിച്ചു.
വനിതാ ഫുട്ബോള്‍, ബീച്ച് ഫുട്ബോള്‍ എന്നിവ പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനുമായി സഹകരിച്ച് കായിക താരങ്ങളെ വളര്‍ത്തിയെടുക്കും. അണ്ടര്‍ 16 ക്യാമ്ബ് കേരളത്തില്‍ സംഘടിപ്പിക്കും. കൊവിഡിന് ശേഷം കളിക്കളങ്ങളെ കൂടുതല്‍ സജീവമാക്കുക സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.