അറിയാത്ത നമ്പറിൽ നിന്ന് കോൾ, പിന്നാലെ നഗ്നത പ്രദർശനം ; അനുഭവം പങ്കുവച്ച് നടൻ

വീഡിയോ കോള്‍ കെണിയില്‍പ്പെടുത്തി പണം തട്ടുന്ന സംഘത്തില്‍ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ച്  നടന്‍ അനീഷ് രവി. ഫേസ്ബുക്ക് ലൈവിലൂടെയാണ് നടന്‍ സുഹൃത്തിന് സംഭവിച്ച അനുഭവം പങ്കുവച്ചത്.…

വീഡിയോ കോള്‍ കെണിയില്‍പ്പെടുത്തി പണം തട്ടുന്ന സംഘത്തില്‍ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ച് നടന്‍ അനീഷ് രവി. ഫേസ്ബുക്ക് ലൈവിലൂടെയാണ് നടന്‍ സുഹൃത്തിന് സംഭവിച്ച അനുഭവം പങ്കുവച്ചത്. .

അനീഷ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ടെലിവിഷന്‍ സീരിയലിന്റെ കലാസംവിധായകന്‍ അനിലിനാണ് ദുരനുഭവം ഉണ്ടായത്. അനിലിന് സേവ് ചെയ്യാത്ത നമ്പറില്‍ നിന്നും ഒരു വീഡിയോ കോള്‍ വന്നു. അത് എടുത്തപ്പോള്‍ കണ്ടത് ഒരു പെണ്‍കുട്ടി വസ്ത്രം മാറ്റുന്നതാണ്. ഇത് കണ്ടപ്പോള്‍ തന്നെ വീഡിയോ കട്ട് ചെയ്തു.

എന്നാല്‍ പിന്നീട് ഇതിന്റെ സ്ക്രീന്‍ഷോട്ടും വ്യാജമായി എഡിറ്റ് ചെയ്ത വീഡിയോയും കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. 11,500 രൂപ കൊടുത്തില്ലെങ്കില്‍ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്യും എന്നായിരുന്നു ഭീഷണി. ഇത്തരം ഭീഷണി നേരിടുന്ന ഒട്ടേറെപ്പേർ സിനിമ സീരിയല്‍ രംഗത്തുണ്ടെന്ന് അനീഷ് പറയുന്നു. നേരത്തെ ഇതേ സീരിയലിന്റെ സൗണ്ടില്‍ ജോലി ചെയ്യുന്നയാള്‍ക്കും സമാന അനുഭവമുണ്ടായെന്ന് പറയുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story