ചികിത്സാ സഹായം നല്‍കാനെന്ന വ്യാജേന യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി;ചാരിറ്റിപ്രവര്‍ത്തകൻ ഷംസാദ് അടക്കം 3 പേർ അറസ്റ്റില്‍

ചികിത്സാ സഹായം നല്‍കാമെന്ന് പറഞ്ഞു യുവതിയെ കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ചാരിറ്റി പ്രവര്‍ത്തകനെയടക്കം മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. ബത്തേരി തൊവരിമല കക്കത്ത് പറമ്ബില്‍ ഷംസാദ് (24), റഹ്‌മത്ത്നഗര്‍…

ചികിത്സാ സഹായം നല്‍കാമെന്ന് പറഞ്ഞു യുവതിയെ കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ചാരിറ്റി പ്രവര്‍ത്തകനെയടക്കം മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. ബത്തേരി തൊവരിമല കക്കത്ത് പറമ്ബില്‍ ഷംസാദ് (24), റഹ്‌മത്ത്നഗര്‍ മേനകത്ത് ഫസല്‍ മെഹമൂദ് (23), അമ്ബലവയല്‍ ചെമ്മന്‍കോട് സെയ്ഫു റഹ്‌മാന്‍ (26) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞമാസം 27-നാണ് സംഭവം നടന്നത്. ഗുരുതര രോഗം ബാധിച്ച്‌ ചികിത്സാ സഹായം തേടിയ യുവതിയെ സഹായിക്കാമെന്നു പറഞ്ഞ് ഷംസാദ് സമീപിക്കുകയായിരുന്നു. യുവതിക്കുവേണ്ടി ചികിത്സാസഹായം അഭ്യര്‍ഥിച്ചുകൊണ്ട് ഷംസാദ് വീഡിയോ ചിത്രീകരിക്കുകയും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സഹായം നല്‍കാമെന്നു പറഞ്ഞ് എറണാകുളത്ത് എത്തിച്ചത്.

ഹോട്ടലില്‍ മുറിയെടുത്ത ശേഷം മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഒന്നാംപ്രതി ഷംസാദ് സ്‌നേഹദാനം എന്ന ചാരിറ്റബിള്‍ സംഘടനയുടെ ഭാരവാഹിയാണെന്ന് പോലീസ് പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story