ഒമിക്രോൺ വ്യാപനം: കേരളത്തിൽ നിന്നുള്ളവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധം, നിയന്ത്രണം കർശനമാക്കി കർണാടക

കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം പടരുന്ന പശ്ചാത്തലത്തിൽ നിയന്ത്രണം കർശനമാക്കി കർണാടക. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും വിമാനത്താവളത്തിലെത്തുന്നവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. വിമാനത്താവളത്തിലെത്തുന്ന രാജ്യാന്തര യാത്രക്കാർക്ക്…

കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം പടരുന്ന പശ്ചാത്തലത്തിൽ നിയന്ത്രണം കർശനമാക്കി കർണാടക. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും വിമാനത്താവളത്തിലെത്തുന്നവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. വിമാനത്താവളത്തിലെത്തുന്ന രാജ്യാന്തര യാത്രക്കാർക്ക് നിർബന്ധിത പരിശോധന ഏർപ്പെടുത്തുമെന്നും സർക്കാർ അറിയിച്ചു. കേരളത്തിൽ നിന്ന് കർണാടകയിലെത്തുന്ന വിദ്യാർത്ഥികൾക്ക് നെഗറ്റീവ് ആർടിപിസിആർ ടെസ്റ്റ് റിപ്പോർട്ട് ഉണ്ടെങ്കിലും ആദ്യ ടെസ്റ്റിന് ഏഴു ദിവസത്തിനു ശേഷം വീണ്ടും പരിശോധന നടത്തണം. കഴിഞ്ഞ 16 ദിവസത്തിനുള്ളിൽ കർണാടകയിലെത്തിയ വിദ്യാർത്ഥികൾക്കു മാത്രമാണ് ഈ നിബന്ധന. മെഡിക്കൽ, നഴ്‌സിങ് കോളജുകളിലും പരിശോധന വ്യപകമാക്കും.

ഷോപ്പിംഗ് മാളുകൾ, സർക്കാർ ഓഫീസുകൾ, ഹോട്ടൽ, സിനിമാ ഹാളുകൾ, മൃഗശാല, സ്വിമ്മിംഗ് പൂൾ, ലൈബ്രറി എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ നിർബന്ധമായും രണ്ട് ഡോസ് വാക്‌സിനെടുക്കണം. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. യോഗത്തിന് ശേഷം റവന്യൂ മന്ത്രി ആർ അശോകാണ് പുതിയ നിയന്ത്രണങ്ങളെ കുറിച്ച് വിവരിച്ചത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story