
സിപിഎം-ബിജെപി സംഘര്‍ഷം: പാര്‍ട്ടി ഓഫീസും മൂന്ന് ബൈക്കുകളും തീയിട്ടു
June 6, 2018നെടുമങ്ങാട്: സിപിഎം- ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. ഇന്നലെ രാത്രിയാണ് സംഘര്‍ഷം ഉണ്ടായത്. രാത്രി പത്തരയോടെ ബൈക്കില്‍ എത്തിയ ഒരു സംഘം സിപിഎം ആനാട് ലോക്കല്‍ കമ്മറ്റി ഓഫീസിനു നേരേ ആക്രമണം നടത്തുകയായിരുന്നു. പാര്‍ട്ടി ഓഫീസിന്റെ വാതിലും ജനലും തകര്‍ത്തിട്ടുണ്ട്. ഓഫീസിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ബൈക്കുകള്‍ അക്രമികള്‍ തകര്‍ത്തു. ആക്രമണത്തിന് പിന്നില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്തു നെടുമങ്ങാട് പോലീസ് സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്.