കെ-റെയിൽ പദ്ധതിയ്‌ക്കെതിരെ ഹൈക്കോടതി ; ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടത്’; കല്ലിടുന്നത് വിലക്കി ഹൈക്കോടതി

കൊച്ചി : അഭിമാന പദ്ധതിയായി സംസ്ഥാന സർക്കാർ ഉയർത്തിക്കാട്ടുന്ന കെ-റെയിൽ പദ്ധതിയ്‌ക്കെതിരെ ഹൈക്കോടതി. ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടത്. വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞ് കല്ലുകള്‍ സ്ഥാപിക്കുന്നത്…

കൊച്ചി : അഭിമാന പദ്ധതിയായി സംസ്ഥാന സർക്കാർ ഉയർത്തിക്കാട്ടുന്ന കെ-റെയിൽ പദ്ധതിയ്‌ക്കെതിരെ ഹൈക്കോടതി. ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടത്. വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞ് കല്ലുകള്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ല. സര്‍വേ നിയമപ്രകാരം സര്‍വേ നടത്തുന്നതിന് എതിരല്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചു. സില്‍വര്‍ലൈനില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ കുറിച്ച് വ്യക്തതയില്ലെന്നും ഹൈക്കോടതി വിമർശിച്ചു. അതേസമയം, പദ്ധതിക്കുള്ള സ്ഥലമെടുപ്പുമായി മുന്നോട്ടുപോകാന്‍ കേന്ദ്രാനുമതി ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചിന്തയിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു. കേന്ദ്രസർക്കാരിനും റെയിൽവേയ്‌ക്കും വേണ്ടി ഒരു അഭിഭാഷകൻ ഹാജരാകുന്നത് ശരിയല്ലെന്നും ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story