വിവാഹദിനത്തിൽ ആംബുലൻസിൽ സൈറണും ബീകൻ ലൈറ്റുകളുമായി വധൂവരന്മാരുടെ യാത്ര; പണികൊടുത്ത് മോടോർ വാഹന വകുപ്പ്

ആലപ്പുഴ: വിവാഹ ദിനത്തിൽ തികച്ചും വ്യത്യസ്തമായ രീതി തെരഞ്ഞെടുത്ത ദമ്പതികൾക്ക് പണി കിട്ടി. (Wedding Celebration in Ambulance ) അടുത്തിടെ ആലപ്പുഴയിലെ കറ്റാനത്തെ നവദമ്പതികൾ വിവാഹ…

ആലപ്പുഴ: വിവാഹ ദിനത്തിൽ തികച്ചും വ്യത്യസ്തമായ രീതി തെരഞ്ഞെടുത്ത ദമ്പതികൾക്ക് പണി കിട്ടി. (Wedding Celebration in Ambulance ) അടുത്തിടെ ആലപ്പുഴയിലെ കറ്റാനത്തെ നവദമ്പതികൾ വിവാഹ വേദിയിൽ നിന്ന് അലങ്കരിച്ച ആംബുലൻസിൽ ബീകൻ ലൈറ്റുകളും സൈറണും ഓണാക്കി ഉച്ചത്തിലുള്ള സംഗീതത്തിന്റെ അകമ്പടിയോടെയാണ് വീട്ടിലേക്ക് മടങ്ങിയത്.

ഈ ആംബുലൻസ് യാത്രയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ മോടോർ വാഹന വകുപ്പ് ചൊവ്വാഴ്ച വാഹനം കസ്റ്റഡിയിലെടുത്തു. ആംബുലൻസ് ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ലൈസൻസും പെർമിറ്റും റദ്ദാക്കുന്നതിന് ഡ്രൈവർക്കും ഉടമയ്ക്കും നോടീസ് നൽകിയിട്ടുണ്ടെന്നും റീജ്യനൽ ട്രാൻസ്‌പോർട് ഓഫീസർ സജി പ്രസാദ് ജി എസ് പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

ജനുവരി ഒമ്പതിനാണ് സംഭവം. ആംബുലൻസ് ഡ്രൈവറായ വരൻ വാഹനം വാടകയ്‌ക്കെടുക്കുകയായിരുന്നുവെന്നാണ് വിവരം. വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ആംബുലൻസ് ഡ്രൈവേഴ്‌സ് യൂനിയൻ നേരത്തെ പരാതി നൽകിയിരുന്നു. ഗതാഗത കമീഷനർ എം ആർ അജിത് കുമാറിന്റെ നിർദേശപ്രകാരമാണ് വാഹനം പിടികൂടിയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story