ഡിആര്‍എസ് വിവാദം; കലിപൂണ്ട് കോഹ്ലി" കോഹ്ലിയേയും കൂട്ടരേയും പ്രതിരോധിച്ച് ബൗളിംഗ് കോച്ച്

സ്റ്റംപ് മൈക്കില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ഇന്ത്യന്‍ താരങ്ങളെ ന്യായീകരിച്ച് ഇന്ത്യയുടെ ബൗളിംഗ് കോച്ച് പരാസ് മാംബ്രെ. ഇത് കളി മാത്രമാണെന്നും അതിനപ്പുറം ഒന്നും കാര്യമായി എടുക്കേണ്ടതില്ലെന്നും…

സ്റ്റംപ് മൈക്കില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ഇന്ത്യന്‍ താരങ്ങളെ ന്യായീകരിച്ച് ഇന്ത്യയുടെ ബൗളിംഗ് കോച്ച് പരാസ് മാംബ്രെ. ഇത് കളി മാത്രമാണെന്നും അതിനപ്പുറം ഒന്നും കാര്യമായി എടുക്കേണ്ടതില്ലെന്നും ഇന്ത്യന്‍ ബൗളിംഗ് കോച്ച് പറഞ്ഞു.

”ഇല്ല, ഞാന്‍ അങ്ങനെ കരുതുന്നില്ല. നോക്കൂ, ഓരോരുത്തരും വിക്കറ്റിനായി പരമാവധി ശ്രമിക്കുകയാണ്. ചിലപ്പോള്‍ ഇങ്ങനെ സംഭവിച്ചാല്‍ ആളുകള്‍ ചില കാര്യങ്ങള്‍ പറയും… ഇതൊരു കളിയാണ്. കളിയ്ക്കിടെ ഇങ്ങനെയെല്ലാം സംഭവിക്കുന്നത് ന്യായമാണെന്ന് ഞാന്‍ കരുതുന്നു, അത് മറ്റൊരു വിധത്തില്‍ വ്യാഖ്യാനിക്കരുത്. എല്ലാവരും വിക്കറ്റിനായി ശ്രമിക്കുമ്പോള്‍ ചിലപ്പോള്‍ വികാരങ്ങള്‍ പ്രവര്‍ത്തിക്കും. അത് അത്രമാത്രമേയുളളു’ മാംബ്‌പെ പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

ഇന്ത്യ-ക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിന്റെ അവസാന ദിവസമാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗാറുടെ ഡിആര്‍എസുമായി ബന്ധപ്പെട്ടാണ് കളിക്കളത്തില്‍ വിവാദങ്ങള്‍ കത്തിയത്.

അശ്വിന്റെ പന്തില്‍ എല്‍ഗറിനെതിരെയുളള ഇന്ത്യയുടെ എല്‍ബി അപ്പീലില്‍ ഓണ്ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചു. ഇതോടെ ഡിആര്‍എസിനായി തേര്‍ഡ് അമ്പയറിലേക്ക് റിവ്യൂ ചെയ്യാന്‍ നല്‍കുകയായിരുന്നു സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചു ബോള്‍ സ്റ്റംപില്‍ കൊള്ളില്ലെന്നാണ് ഡിആര്‍എസ് പരിശോധനയില്‍ കാണിച്ചത്.

തേഡ് അമ്പയറുടെ നോട്ടൗട്ട് എന്ന ഈ തീരുമാനം എല്ലാവരെയും ഒരുപോലെ ഞെട്ടിച്ചു. ഓണ്‍ഫീല്‍ഡ് തീരുമാനം എടുത്ത അംപയര്‍ ഇറാസ്മസ് ഈ ഒരു തീരുമാനത്തിലെ അവിശ്വസനീയത പരസ്യമായി പ്രകടിപ്പിച്ചു. ഇത് അസാധ്യം എന്നാണ് നോട്ട് ഔട്ട് കാണിച്ച് അദ്ദേഹവും പറഞ്ഞത്.

https://twitter.com/addicric/status/1481656040639074304?ref_src=twsrc^tfw|twcamp^tweetembed|twterm^1481656040639074304|twgr^|twcon^s1_&ref_url=https://pavilionend.in/india-bowling-coach-defends-virat-kohli-co-after-controversial-comments/

തേഡ് അമ്പയറുടെ ഈ തീരുമാനം ഇന്ത്യന്‍ താരങ്ങളിലും അതൃപ്തിക്ക് കാരണമായി. ഇതോടെ അപൂര്‍വ്വ പ്രതിഷേധത്തിനും കേപ്ടൗണിലെ മൈതാനം സാക്ഷ്യം വഹിച്ചു. സ്റ്റംപ് മൈക്കിനടുത്ത് എത്തി ബ്രോഡ്ക്യാസ്റ്റിനെതിരെ വിമര്‍ശനത്തിനു തുടക്കമിട്ടത് ബോളറായ അശ്വിനാണ്. വിജയിക്കാന്‍ വേറെ നല്ല വഴി കണ്ടെത്തണമെന്നായിരുന്നു അശ്വിന്റെ പരിഹാസം. പിന്നാലെ എത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലി തീരുമാനം എടുത്ത ഡിആര്‍എസിനു ഒരു വെല്‍ഡണും നല്‍കി.രാജ്യം മുഴുവന്‍ തങ്ങള്‍ക്കെതിരെ കളിക്കുകയാണ് എന്നായിരുന്നു രാഹുലിന്റെ പരാതി. നിങ്ങള്‍ സ്പോര്‍ട്ട്സിനെ മോശമാക്കുന്നു എന്നായിരുന്നു മായങ്ക് അഗര്‍വാള്‍ പറഞ്ഞത്

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story