തിരുവാഭരണങ്ങൾ ശബരിമലയിൽ നിന്ന് തിരിച്ചുകൊണ്ടുവരുന്ന വഴിയിൽ സ്‌ഫോടക വസ്തുക്കൾ

തിരുവാഭരണങ്ങൾ ശബരിമലയിൽ നിന്ന് തിരിച്ചുകൊണ്ടുവരുന്ന വഴിയിൽ സ്‌ഫോടക വസ്തുക്കൾ

January 19, 2022 0 By Editor

കോഴിക്കോട്: തിരുവാഭരണ പാതയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.ആറു ജലാറ്റിൻ സ്റ്റിക്കുകളും ഉപയോഗിച്ച ഒരു സ്റ്റിക്കും കണ്ടെത്തിയതിന് പിന്നിൽ തീവ്രവാദ സാന്നിധ്യമുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവാഭരണങ്ങൾ ശബരിമലയിൽ നിന്ന് തിരിച്ചുകൊണ്ടുവരുന്ന വഴിയിൽ പേങ്ങാട്ടു കടവ് പാലത്തിന്റെ അടിയിൽ നിന്നാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തത്. കോന്നിയിലും പത്തനാപുരത്തും പിടിച്ചെടുത്ത ആയുധശേഖരവുമായി ഇതിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ഏതാനും നാളുകളായി ഈ പ്രദേശത്ത് അപരിചിതരെ കാണാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞത് ഗൗരവമാണ്. ഉപയോഗിച്ച ജലാസ്റ്റിൻ സ്റ്റിക്കിന്റെ ബാക്കി ഭാഗം എവിടെ ഉപയോഗിക്കപ്പെട്ടെന്ന് അറിയണം. തിരുവാഭരണ യാത്രയ്‌ക്ക് കർശനമായ സുരക്ഷ ഒരുക്കാൻ സർക്കാർ തയ്യാറാവണമെന്നും ബിജെപി ആവശ്യപ്പെട്ടു.

പാലത്തിന്റെ അടിവശത്തായി തുണിനോട് ചേർന്ന് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തുകയായിരുന്നു. ആശങ്കയോടെയാണ് ഇതിനെ കാണുന്നതെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ പ്രസിഡന്റ് പി ജി ശശികുമാര വർമ്മയും, ജനറൽ സെക്രട്ടറി പ്രസാദ് കുഴികാലയും പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

ബോബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. പോലീസ് മഹസർ തയ്യാറാക്കി സ്‌പോടക വസ്തുക്കൾ നീക്കം ചെയ്തു. പോലീസ് സൂപ്രണ്ട് ഉൾപ്പെടെ സ്ഥലം സന്ദർശിച്ചിരുന്നു. ഫോറൻസിക് ഉദ്യോഗസ്ഥരും പരിശോധന നടത്തി.